കുവൈത്തില്‍ ബീച്ചുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്യും

കുവൈത്തില്‍ ബീച്ചുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്യും
കുവൈത്തില്‍ ബീച്ചുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി. പൊതു ഉപയോഗ വസ്തുക്കള്‍ കേടുവരുത്തുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറ സഥാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ബീച്ചുകളിലെ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കുക, ടാപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങളെ തടയുന്നതിന് മുനിസിപ്പാലിറ്റി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.

യൂനിഫോമിലും അല്ലാതെയും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends