മാളുകളും കഫേകളും ഉള്‍പ്പെടെ രാത്രി എട്ടു മണിക്ക് അടക്കണം ; കുവൈത്തിലെ നിയന്ത്രണങ്ങളിങ്ങനെ

മാളുകളും കഫേകളും ഉള്‍പ്പെടെ രാത്രി എട്ടു മണിക്ക് അടക്കണം ; കുവൈത്തിലെ നിയന്ത്രണങ്ങളിങ്ങനെ
കുവൈത്തില്‍ കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തില്‍ വിവാഹചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹച്ചടങ്ങുകളും സമ്മര്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കായുള്ള പരിപാടികള്‍ റദ്ദാക്കാനും ആണ് മന്ത്രിസഭാ തീരുമാനം . പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികള്‍ക്കും വിലക്കുണ്ട് . വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് .

മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ രാത്രി എട്ടു മണിക്ക് അടക്കണമെന്ന നിയന്ത്രണം തുടരാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ സജ്ജമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തെയും കുവൈത്ത് ഓയില്‍ കോര്പറേഷനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.

Other News in this category



4malayalees Recommends