കുവൈത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

കുവൈത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി
കുവൈത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. വാണിജ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളില്‍ നിരവധി പേര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണു വാണിജ്യ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റസ്‌റ്റോറന്റുകളിലും പരിശോധന നടത്തുന്നുണ്ട്.

വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നതെന്ന് ഉറപ്പാക്കാന്‍ 500 ഉദ്യോഗസ്ഥരെ നിയോഗിച്ചത്തിനു പുറമെയാണ് മുനിസിപ്പല്‍ സ്‌ക്വഡിന്റെ ഫീല്‍ഡ് പരിശോധന. രാജ്യത്തെ പ്രധാന മാളുകള്‍, പൊതു മാര്‍ക്കറ്റുകള്‍, റസ്‌റ്റോറന്റുകള്‍, കഫേകള്‍, ഹെല്‍ത്ത് ക്ലബുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവയില്‍ പരിശോധന ശക്തമാക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.


Other News in this category



4malayalees Recommends