India

പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന് പിന്നാലെ തിരുപ്പതിയിലേക്ക്, വിദ്യാര്‍ത്ഥിയെ താലിചാര്‍ത്തി ഭാര്യയാക്കി 33കാരനായ അധ്യാപകന്‍ അറസ്റ്റില്‍
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രാ പ്രദേശിലാണ് സംഭവം. ചിറ്റൂര്‍ ജില്ലയിലെ ഗംഗവരം മന്‍ഡലിലെ ചലപ്പതി എന്ന മുപ്പത്തിമൂന്നുകാരനായ അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തതിന് പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന ഇയാള്‍. പെണ്‍കുട്ടിയെ കളവ് പറഞ്ഞാണ് തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പൊതുപരീക്ഷ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിനേഴുകാരിയുമായി തിരുപ്പതിയിലെത്തിയ അധ്യാപകന്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ വച്ച് താലിചാര്‍ത്തുകയായിരുന്നു. തന്നെ വിശ്വസിക്കണമെന്നും, ചതിക്കുകയില്ലെന്നും ഇയാള്‍ പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ചടങ്ങുകള്‍

More »

ദേശീയ വിഷയമല്ല, ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവര്‍ക്കര്‍ ; പുകഴ്ത്തി ശരദ് പവാര്‍
വി.ഡി സവര്‍ക്കറെ പുകഴ്ത്തി എന്‍സിപി നേതാവ് ശരദ് പവാര്‍. സവര്‍ക്കറെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സവര്‍ക്കറെ പുകഴ്ത്തി ശരദ് പവാര്‍ രംഗത്തെത്തിത്. ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവര്‍ക്കര്‍ എന്നാണ് ശരദ് പവാര്‍ പറയുന്നത്. സവര്‍ക്കറെ കുറിച്ച് താന്‍ മുമ്പ് പറഞ്ഞ അഭിപ്രായങ്ങള്‍ വ്യക്തിപരമായിരുന്നില്ലെന്നും അത്

More »

യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവം ; പെണ്‍കുട്ടിയുടെ പരാതിയില്‍ വികാരിക്കെതിരെ പൊലീസ് കേസെടുത്തു
യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്. ബെനഡിക്റ്റ് ആന്റോ ലൈംഗീകമായ രീതിയില്‍ ശല്യം ചെയ്തതായി

More »

ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകാനിറങ്ങിയ 26കാരിയെ അമ്മായിയച്ഛന്‍ ചുടുകല്ലുകൊണ്ട് തലയ്ക്കടിച്ചു ; ദൃശ്യം പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്
ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകാനിറങ്ങിയ 26കാരിയെ അമ്മായിയച്ഛന്‍ ചുടുകല്ലുകൊണ്ട് തലയ്ക്കടിച്ചു. ഡല്‍ഹി പ്രേംനഗറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാജല്‍ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. ആക്രമണത്തില്‍ പരിക്കേറ്റ കാജലിന്റെ തലയില്‍ 17 സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നു. സംഭവത്തില്‍ കാജലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ അമ്മായിയച്ഛനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

More »

അമ്മായിയച്ഛനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി
അമ്മായിയച്ഛനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി ലഭിച്ചതിന്റെ ഞെട്ടലിലാണ് രാജസ്ഥാന്‍ പോലീസ്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോര്‍ ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പവന്‍ വൈരാഗി എന്ന യുവാവാണ് സദര്‍ പോലീസ് സ്റ്റേഷനില്‍ പിതാവിനെതിരെ പരാതി നല്‍കിയത്. തന്റെ പിതാവ് രമേഷ് വൈരാഗി ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്

More »

ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്ത മേക്കപ്പ് കുളമായി , വധുവിന്റെ മുഖം പൊള്ളി വികൃതമായതോടെ വിവാഹം ഉപേക്ഷിച്ച് വരന്‍
വധു ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്ത മേക്കപ്പിന് പണി കിട്ടി, ഒടുവില്‍ വിവാഹം മുടങ്ങി. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാര്‍ത്ത. ഇത് കണ്ടതോടെയാണ് വരന്‍

More »

മാ വിജയപ്രിയ മുന്നോട്ടുവെച്ച എല്ലാ നിര്‍ദേശങ്ങളും തള്ളി; ലഘുലേഖ വിതരണം ചെയ്യാനുള്ള ശ്രമം തടഞ്ഞു; വിവാദത്തില്‍ വിശദീകരണവുമായി യുഎന്‍
ആള്‍ദൈവം ചമഞ്ഞ് സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയെ തള്ളി യുഎന്‍. നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി യുഎന്‍ രംഗത്തെത്തിയിരിക്കുന്നത്. ജനീവയില്‍നടന്ന യോഗത്തില്‍ പങ്കെടുത്ത നിത്യാനന്ദയുടെ പ്രതിനിധിയായ മാ വിജയപ്രിയ നിത്യാനന്ദ മുന്നോട്ട് വെച്ച് എല്ലാ

More »

തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ഞെട്ടിച്ച് വീഡിയോ, പ്രതിയ്ക്കായി തെരച്ചില്‍
തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ഹരിഹര്‍നഗറിലെ പാര്‍ക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സൈബര്‍ ലോകത്തും വ്യാപകമായി പ്രചരിക്കുകയാണ്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്ന്

More »

വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തി ; പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു
വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തിയ പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ കരക്കെത്തിച്ചു. പൊലീസ് ഇരുവരെയും കൊങ്കണ്‍ സോഷ്യല്‍ ഹെല്‍ത്ത് സെന്ററില്‍

More »

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍