Indian

രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകന്‍ തലയ്ക്കടിച്ചു കൊന്നു
രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകന്‍ തലയ്ക്കടിച്ചു കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയെയും 24കാരന്‍ ആക്രമിച്ചു. തെലങ്കാനയിലെ സുല്‍ത്താന്‍ ബസാറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 24കാരനായ കൊണ്ട സുധീര്‍ കുമാറിനോട് രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ അമ്മയായ കൊണ്ട പാപ്പമ്മ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് പ്രകോപിതനായ യുവാവ് ഡംബല്‍ ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനെത്തിയ സഹോദരി സുചിത്രയെയും ഇയാള്‍ ഡംബല്‍ ഉപയോഗിച്ച് ആക്രമിച്ചു. പരിക്കേറ്റ സുചിത്ര അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബിരുദ പഠനത്തിന് ശേഷം ഫുഡ് ഡെലിവറി ഏജന്റായാണ് സുധീര്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷമായി ഇയാള്‍ ജോലി ഉപേക്ഷിച്ച് വീട്ടില്‍ കഴിയുകയാണ്.

More »

അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ് ; കഴുത്തില്‍ സാരമായി പരിക്കേറ്റ യുവതി ചികിത്സയില്‍
അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്. സംഭവത്തില്‍ 40കാരനായ ഭര്‍ത്താവ് രാജേഷ് ഝായെയും അക്രമികളില്‍ ഒരാളയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കായി അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊല്‍ക്കത്തയുടെ തെക്കന്‍ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിലാണ്

More »

'ലുക്കില്‍ വിലയിരുത്തരുത്'; പിക് അപ് നല്‍കാതെ അപമാനിച്ച സെയില്‍സ്മാനെ ഞെട്ടിച്ച് കര്‍ഷകന്‍
ബൊലേറൊ പിക് അപ് വാഹനം വാങ്ങാന്‍ ഷോറൂമിലെത്തിയ വ്യക്തിയെ 'ലുക്ക്' നോക്കി വിലയിരുത്തിയ സെയില്‍സ്മാനോട് കര്‍ഷകന്റെ മധുര പ്രതികാരം. വാഹനം വില്‍ക്കില്ലെന്ന് അറിയിച്ച് മടക്കി അയച്ച സെയില്‍സ് മാനില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ വില നല്‍കി വാഹനം സ്വന്തമാക്കാനെത്തിയായിരുന്നു കര്‍ഷകന്റെ പ്രതികാരം. സംഭവത്തിന് പിന്നാലെ സെയില്‍സ് മാന്‍ ഖേദ പ്രകടനവും നടത്തിയെന്നും

More »

മറുകണ്ടം ചാടുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ഗോവയില്‍ തികച്ചും വ്യത്യസ്തമായ നടപടിയുമായി കോണ്‍ഗ്രസ് ; 'ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് ആരാധനാലയങ്ങളില്‍ കൊണ്ടുപോയി സത്യം ചെയ്യിപ്പിച്ചു !!
2017 ലെ പോലെ എംഎല്‍എമാര്‍ കൂട്ടത്തോടെ മറുകണ്ടം ചാടുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ഗോവയില്‍ തികച്ചും വ്യത്യസ്തമായ നടപടിയുമായി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളില്‍ ആരും കൂറുമാറാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സത്യം ചെയ്യിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞടുപ്പില്‍ ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികളെ

More »

ദേശീയ ഗാനത്തിനിടെ ച്യൂയിംങ്ഗം ചവച്ചു ; കോലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം
വിവാദത്തിലായി വീണ്ടും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി മൈതാനത്ത് ദേശീയ ഗാനം ആലപിക്കുമ്പോള്‍ ച്യൂയിങ് ഗം ചവച്ചതിനാണ് ഇത്തവണ കോലിയെ വിവാദം പിന്തുടര്‍ന്നിരിക്കുന്നത്. കേപ് ടൗണില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് ദേശീയ ഗാനമാലപിക്കുമ്പോള്‍ കോലി ച്യൂയിങ് ഗം ചവയ്ക്കുന്നതും ഇടയ്ക്ക് ഗാനത്തിനൊത്ത് ചുണ്ട്

More »

ഫാമില്‍ ക്രിക്കറ്റ് കളിച്ചത് ഇഷ്ടമായില്ല; കുട്ടികള്‍ക്ക് നേരെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു; ബി.ജെ.പി മന്ത്രിയുടെ മകനെ വീട് വളഞ്ഞ് മര്‍ദ്ദിച്ച് ഗ്രാമവാസികള്‍
തന്റെ ഫാമില്‍ ക്രിക്കറ്റ് കളിച്ച കുട്ടികള്‍ക്ക് നേരെ വെടിവെച്ച് ബീഹാര്‍ ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായണന്‍ പ്രസാദിന്റെ മകന്‍ ബബ്‌ളു. വെടിവെപ്പില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. ബീഹാറിലെ ചമ്പാരന്‍ ജില്ലയിലാണ് സംഭവം നടന്നത്. തന്റെ ഫാമില്‍ ക്രിക്കറ്റ് കളിക്കാതെ പോകാന്‍ ഇയാള്‍ ആദ്യം കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പ്രകോപിതനായ ബബ്‌ളു കുട്ടികള്‍ക്ക്

More »

ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിശബ്ദരാക്കും ; സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കും ; അമിത് ഷാ
ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ഗുഡ് ഗവേണന്‍സ് ഇന്‍ഡക്‌സ് എന്ന പദ്ധതിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ

More »

പോക്‌സോ കേസ് പ്രതിയെ ഇരയുടെ പിതാവ് കോടതിയ്ക്ക് പരിസരത്ത് വെടിവച്ചു കൊലപ്പെടുത്തി
പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്ത് വെച്ചാണ് ഇരയുടെ പിതാവ് പ്രതിയെ വെടിവെച്ചു വീഴ്ത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കേസില്‍ പിടിയിലായ യുവാവിനെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. ഇക്കഴിഞ്ഞ ദിവസം വിചാരണയ്ക്കായി കോടതിയിലെത്തിയ

More »

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ട്വിറ്ററില്‍ പ്രതിഷേധം ; ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച കിറ്റ്കാറ്റ് കവറുകള്‍ പിന്‍വലിച്ച് നെസ്ലെ
ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച കിറ്റ്കാറ്റ് കവറുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര ചോക്കലേറ്റ് നിര്‍മാതാക്കളായ നെസ്‌ലെ. സമൂഹമാധ്യമങ്ങളില്‍ കവറിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി. ജഗന്നാഥന്‍, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളാണ് കവറിലുണ്ടായിരുന്നത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ട്വിറ്ററിലടക്കം കമ്പനിക്ക് നേരെ രൂക്ഷ വിമര്‍ശനം.

More »

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

മുംബൈയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ലഹരി സംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഏപ്രില്‍ 28ന് മാട്ടുംഗ റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ആക്രമണത്തിലാണ് വര്‍ളി ക്യാമ്പിലെ പൊലീസ് കോണ്‍സ്റ്റബിള്‍ വിശാല്‍ പവാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയന്‍ ശ്യാം രംഗീല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്യാം രംഗീല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം

മകളുടെ മരണം കൊവിഷീല്‍ഡ് മൂലം'; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമപോരാട്ടം തുടങ്ങി മാതാപിതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനി തന്നെ കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ മകളുടെ മരണത്തില്‍ നിയമനടപടികള്‍ ആരംഭിച്ച് മാതാപിതാക്കള്‍. കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷമാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഷീല്‍ഡ് വിവാദത്തിനിടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് വിശദീകരണം. അതേസമയം ഇന്ത്യയില്‍ വിതരണം ചെയ്ത ആ കോവിഷീല്‍ഡ്

റോള്‍ നമ്പര്‍ എഴുതിയത് തെറ്റി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍, സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

റോള്‍ നമ്പര്‍ എഴുതിയത് തെറ്റിയതിനെ തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍. സംഭവത്തില്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു. ബാര്‍മര്‍ ജില്ലയിലെ ചൗഹ്താനിലെ ഗവണ്‍മെന്റ്

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 32 കാരന്‍ മരിച്ചു

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 32 വയസുകാരനായ ദീപക് ഗുപ്ത എന്നയാളാണ് മരിച്ചത്. വര്‍ക്കൗട്ടിനിടെ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഇരുന്ന് വിശ്രമിക്കുകയും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്നവ!ര്‍ ഓടിയെത്തി