രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകന്‍ തലയ്ക്കടിച്ചു കൊന്നു

രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകന്‍ തലയ്ക്കടിച്ചു കൊന്നു
രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകന്‍ തലയ്ക്കടിച്ചു കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയെയും 24കാരന്‍ ആക്രമിച്ചു. തെലങ്കാനയിലെ സുല്‍ത്താന്‍ ബസാറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

24കാരനായ കൊണ്ട സുധീര്‍ കുമാറിനോട് രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ അമ്മയായ കൊണ്ട പാപ്പമ്മ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് പ്രകോപിതനായ യുവാവ് ഡംബല്‍ ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനെത്തിയ സഹോദരി സുചിത്രയെയും ഇയാള്‍ ഡംബല്‍ ഉപയോഗിച്ച് ആക്രമിച്ചു. പരിക്കേറ്റ സുചിത്ര അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബിരുദ പഠനത്തിന് ശേഷം ഫുഡ് ഡെലിവറി ഏജന്റായാണ് സുധീര്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷമായി ഇയാള്‍ ജോലി ഉപേക്ഷിച്ച് വീട്ടില്‍ കഴിയുകയാണ്. അന്വഷണത്തില്‍ സുധീറിന് മാനസിക അസ്വാസ്ഥ്യമുള്ളതായും അടുത്തിടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും കണ്ടെത്തി. സുധീറിന്റെ പിതാവ് ഏഴു വര്‍ഷം മുമ്പാണ് മരിച്ചത്. വീട്ടില്‍ അമ്മയും സുധീറും സുചിത്രയും മാത്രമായിരുന്നു താമസം.

Other News in this category



4malayalees Recommends