Indian

ഹിജാബ് കേസ്: ഇടക്കാല വിധിയില്ല, കര്‍ണാടക ഹൈക്കോടതി കേസ് വിശാല ബഞ്ചിന് വിട്ടു
ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കര്‍ണാടക ഹൈക്കോടതി. വിഷയം വിശാലബഞ്ചിലേക്ക് വിടുകയാണെന്ന് കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സഹായകരമായ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്‌ഡെ, ദേവദത്ത് കാമത്ത് എന്നിവരാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല ഹിജാബ് യൂണിഫോമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. കോളജ് അധികൃതര്‍ നിര്‍ദേശിക്കുന്ന യൂണിഫോമിലാണ് വിദ്യാര്‍ത്ഥികള്‍ വരേണ്ടത് എന്നും ഇടക്കാല വിധി

More »

ബിക്കിനിയായാലും ഹിജാബ് ആയാലും, ഇഷ്ടമുള്ള വസ്തം ധരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട് ; കര്‍ണടക ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്യാമ്പസുകളിലും ക്ലാസ് മുറികളിലും പ്രവേശിക്കാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 'ബിക്കിനിയായാലും ഘൂംഘട്ടായാലും ഒരു ജോടി ജീന്‍സായാലും ഹിജാബ്

More »

അരുണാചലില്‍ ഹിമപാതത്തില്‍പെട്ട ഏഴ് സൈനീകര്‍ മരിച്ചു
അരുണാചല്‍ പ്രദേശിലെ കാമെങ് സെക്ടറില്‍ ഹിമപാതത്തില്‍പ്പട്ട ഏഴ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ആറിനാണ് സൈനികര്‍ കുടുങ്ങിയത്. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാമി ഹട്ട് എന്ന സ്ഥലത്ത് പട്രോളിങ്ങിനിടെയാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടത്. ഗതാഗതം ദുര്‍ലഭമായ പ്രദേശത്തെ ചെറിയ വഴികളെല്ലാം തന്നെ കനത്ത മഞ്ഞ് മൂടിയിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി

More »

അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് ഡ്രോണ്‍ ; ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു ; പരിശോധനയില്‍ രണ്ടിടത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി ; തിരച്ചില്‍ ശക്തം
പഞ്ചാബിലെ അമൃത്‌സറില്‍ അജ്‌നാല തെഹ്‌സിലിലെ പഞ്ച്ഗ്രാഹിയന്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റില്‍ ചൊവ്വാഴ്ച വൈകി സ്‌ഫോടകവസ്തുക്കള്‍ വാര്‍ഷിച്ച് ഡ്രോണ്‍. ബിഎസ്എഫ് ജവാന്‍മാര്‍ ഉടന്‍ തന്നെ ഡ്രോണിന് നേരെ വെടിയുതിര്‍ത്ത ഉടന്‍ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, ബിഎസ്എഫ് ജവാന്‍മാര്‍ പ്രദേശത്ത് പരിശോധന നടത്തി രണ്ട് സ്ഥലങ്ങളില്‍

More »

നാണക്കേട്, മരണത്തില്‍ പോലും മതരാഷ്ട്രീയം, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം; ഷാരൂഖിന് പിന്തുണയുമായി സഞ്ജയ് റാവത്ത്
ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. 'സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത്

More »

റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ രക്തക്കറയോടു കൂടിയ സ്യൂട്ട്‌കെയ്‌സ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍

More »

ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: തുപ്പിയെന്ന ആരോപണത്തില്‍ സത്യമിതാണ്
അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെയും ചിത്രമാണ്. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) എടുക്കുന്ന ചിത്രം

More »

ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ശേഷം മുടി മുറിച്ച് ചെരുപ്പ് മാലയിട്ട് നടത്തിച്ച സംഭവം, രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയകാത്തവരാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഉടമയാണ്. ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ജനുവരി 26ന്

More »

രാജ്യം പത്മശ്രീ നല്‍കി ; സമ്മാനമായി 50 കോടിയുടെ ഹെലികോപ്റ്റര്‍ കിട്ടി ; നാടിന് നല്‍കി വ്യാപാരി
പത്മശ്രീ നേട്ടത്തില്‍ സമ്മാനമായി ലഭിച്ച പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കി ജേതാവ് സവ്ജി ദൊലാക്യ. സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് കുടുംബാംഗങ്ങള്‍ തനിക്ക് സമ്മാനമായി നല്‍കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ദൊലാക്യയുടെ

More »

അശ്രദ്ധയെന്ന പേരില്‍ കുറ്റപ്പെടുത്തലും പരിഹാസവും ; ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണ കുഞ്ഞിനെ അയല്‍ക്കാര്‍ രക്ഷപ്പെടുത്തിയെങ്കിലും അമ്മ സമ്മര്‍ദ്ദത്തില്‍, ഒടുവില്‍ ജീവനൊടുക്കി

ചെന്നൈയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടെഷിന്റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് അപ്പാര്‍ട്‌മെന്റിന്റെ നാലാം

യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര ; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുത്തു

യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര. നോര്‍ത്ത് ബെംഗളൂരു മേല്‍പ്പാലത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിക്കുന്നയാളുടെ മടിയില്‍ ഒരു ഭാഗത്തേക്കായാണ് യുവതി ഇരിക്കുന്നത്. കൈകൊണ്ട് കഴുത്തിലായി

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് എട്ടു തവണ വോട്ടു ചെയ്യുന്ന വീഡിയോ ; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ; കേസെടുത്ത് യുപി പൊലീസ്

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് നിരവധി തവണ വോട്ടു ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ