ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: തുപ്പിയെന്ന ആരോപണത്തില്‍ സത്യമിതാണ്

ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: തുപ്പിയെന്ന ആരോപണത്തില്‍ സത്യമിതാണ്
അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെയും ചിത്രമാണ്.

മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) എടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലതാ മങ്കേഷ്‌കര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ദുആ എടുത്ത ശേഷം അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ ആ ചിത്രം ഉപയോഗിച്ച് വിദ്വേഷം പടര്‍ത്തുകയാണ്. ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്നാണ് വര്‍ഗീയവാദികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടത്. ദുആ ചെയ്തതിന് ശേഷം ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്നാണ് വ്യാജ പ്രചാരണം നടത്തുന്നത്.


Other News in this category



4malayalees Recommends