കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ മെഹര്‍ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. ഭര്‍ത്താവ് മദ്യപിച്ചെന്ന് ആരോപിച്ച് ഭാര്യ മെഹര്‍ സിഗരറ്റ് ഉപയോഗിച്ച് ശരീരഭാഗങ്ങളില്‍ പൊള്ളിക്കുകയായിരുന്നു.

വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഭര്‍ത്താവ് പോലീസിന് നല്‍കിയിട്ടുണ്ട്. അതില്‍ മെഹര്‍ ജഹാന്‍ ഭര്‍ത്താവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും കാണാം. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ കത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം, ഐപിസി കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം മെഹര്‍ ജഹാനെതിരെ പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.




Other News in this category



4malayalees Recommends