വീട്ടില്‍ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

വീട്ടില്‍ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു
മേഘാലയയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഗാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം.

1500ഓളം പേരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് യുവാക്കളെ സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാര്‍ പ്രതികള്‍ക്കരികിലേക്ക് കടത്തിവിട്ടില്ല. പൊലീസ് സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുന്ന സമയം നാട്ടുകാര്‍ കൂട്ടമായി ഹാളിലേക്ക് ഇടിച്ചുകയറി യുവാക്കളെ വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു.

ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ടുപേരും നോങ്ത്‌ല്യൂവില്‍ തൊഴിലാളികളായി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.



Other News in this category



4malayalees Recommends