അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് ഡ്രോണ്‍ ; ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു ; പരിശോധനയില്‍ രണ്ടിടത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി ; തിരച്ചില്‍ ശക്തം

പഞ്ചാബിലെ അമൃത്‌സറില്‍ അജ്‌നാല തെഹ്‌സിലിലെ പഞ്ച്ഗ്രാഹിയന്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റില്‍ ചൊവ്വാഴ്ച വൈകി സ്‌ഫോടകവസ്തുക്കള്‍ വാര്‍ഷിച്ച് ഡ്രോണ്‍. ബിഎസ്എഫ് ജവാന്‍മാര്‍ ഉടന്‍ തന്നെ ഡ്രോണിന് നേരെ വെടിയുതിര്‍ത്ത ഉടന്‍ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ, ബിഎസ്എഫ് ജവാന്‍മാര്‍ പ്രദേശത്ത് പരിശോധന നടത്തി രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. തുടര്‍ന്ന് വലിയ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പണവും മയക്കുമരുന്നും അയയ്ക്കുന്നതിന് അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദ സംഘടനകള്‍ ഡ്രോണുകള്‍ പതിവായി ഉപയോഗിക്കുന്നുണ്ട്. സുരക്ഷാ സേന കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും പലപ്പോഴും ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഡ്രോണ്‍ വിരുദ്ധ അഭ്യാസങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

Other News in this category

4malayalees Recommends