Indian

അഴുക്ക് ചാലിലെ മലിനജലം കുടിച്ചാല്‍ 2000 രൂപ തരാമെന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിച്ച് മലിനജലം കുടിക്കുന്ന വയോധികന്‍ ; വീഡിയോയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം
അഴുക്ക് ചാലിലെ മലിനജലം കുടിച്ചാല്‍ 2000 രൂപ തരാമെന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിച്ച് മലിനജലം കുടിക്കുന്ന വയോധികന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം.മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തിലാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 13ന് നടന്ന സംഭവമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. 60 വയസുകാരനായ പന്നലാല്‍ എന്ന വ്യക്തിയാണ് അഴുക്കുചാലിലെ മലിനജലം കുടിച്ചത്. ഓടയ്ക്ക് സമീപം നിന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന വെറ്റില അഴുക്കുവെള്ളത്തില്‍ വീണു. ഞാന്‍ അതെടുത്ത് ശുദ്ധ വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കള്‍ 2,000 രൂപ തരാം മലിനജനം കുടിച്ച് കാണിക്കാമോ എന്ന് ചോദിച്ച് വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് പന്നലാല്‍

More »

അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തു കാത്തിരിക്കുന്നത് നാനൂറോളം ഭീകരരെന്ന് കരസേനാ മേധാവി
ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തു കാത്തിരിക്കുന്നത് നാനൂറോളം ഭീകരരെന്ന് കരസേനാ മേധാവി എം.എം നരവാനെ. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരവാദ പരിശീലന കേന്ദ്രങ്ങളില്‍ 350 മുതല്‍ 400 ഭീകരരുണ്ട്. തരം കിട്ടിയാല്‍, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുക എന്ന ഒരൊറ്റ

More »

കങ്കണയുടെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകള്‍ നിര്‍മ്മിക്കും': വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ
തന്റെ മണ്ഡലമായ ജാര്‍ഖണ്ഡിലെ ജംതാരയിലെ റോഡുകള്‍ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്നതായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ ഡോ ഇര്‍ഫാന്‍ അന്‍സാരി വിവാദത്തിലായി. 'ജംതാരയില്‍ 14 ലോകോത്തര റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. സിനിമാ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകളായിരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.'

More »

റിയാലിറ്റി ഷോ ബാലതാരം സമന്‍വി രൂപേഷ് വാഹനാപകടത്തില്‍ മരിച്ചു
കന്നഡ റിയാലിറ്റി ഷോ ബാലതാരം വാഹനാപകടത്തില്‍ മരിച്ചു. ആറുവയസുകാരി സമന്‍വി രൂപേഷ് ആണ് മരണപ്പെട്ടത്. 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' റിയാലിറ്റിഷോയിലെ മികച്ച മത്സരാര്‍ഥിയായിരുന്നു സമന്‍വി.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസില്‍ 223ാം നമ്പര്‍ മെട്രോ തൂണിനുസമീപം ടിപ്പര്‍

More »

ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരനായി എത്തിയ 18 കാരന് ദാരുണാന്ത്യം
ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം. മധുര ആവണിയാപുരത്താണ് സംഭവം.18കാരനായ ബാലമുരുകനാണ് ദാരുണമായി മരിച്ചത്. ബാലമുരുകന്റെ നെഞ്ചിലാണ് പാഞ്ഞെത്തിയ കാളയുടെ കുത്തേറ്റത്. കാഴ്ചക്കാരനായെത്തിയ ബാലമുരുകന്‍ തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു വീണു. ഇതിനിടെയാണ് അപകടം നടന്നത്. കാളയുടെ കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ ബാലമുരുകനെ മധുര രാജാജി

More »

അഞ്ചുവര്‍ഷം കിടപ്പു രോഗി, കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസെടുത്ത 55 കാരന്‍ നടന്നു, സംസാര ശേഷി തിരിച്ചുകിട്ടി ; പഠന വിധേയമാക്കാന്‍ മെഡിക്കല്‍ സംഘം
അഞ്ച് വര്‍ഷമായി കിടപ്പിലായ 55 കാരന്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ജാര്‍ഖണ്ഡിലെ 55 കാരന്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയ ശേഷം സുഖംപ്രാപിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് 55 കാരനായ ദുലാര്‍ചന്ദ് മുണ്ട കിടപ്പിലായത്. അത്ഭുതകരമായ സുഖം പ്രാപിക്കലിന്റെ വാര്‍ത്ത

More »

മഹാരാഷ്ട്രയില്‍ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികള്‍ ; ആശുപത്രിയിലെ ഡോക്ടറേയും നഴ്‌സിനേയും അറസ്റ്റ് ചെയ്തു
മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികള്‍ കണ്ടെടുത്ത് പൊലീസ്. വാര്‍ധയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നും ഗര്‍ഭസ്ഥ ശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളുമാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ നിയമ വിരുദ്ധമായി ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികള്‍

More »

വീട്ടുജോലിക്കാരും ഡ്രൈവര്‍മാരും ഡെലിവറി ജീവനക്കാരും ലിഫ്റ്റ് ഉപയോഗിച്ചാല്‍ 300 രൂപ ഫൈന്‍ എന്ന് ബോര്‍ഡ് ; ഹൗസിംഗ് സൊസൈറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
ഹൈദരാബാദ് ഹൗസിംഗ് സൊസൈറ്റിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് മുന്‍പില്‍ എഴുതി വെച്ചരിക്കുന്ന ബോര്‍ഡിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജീവനക്കാര്‍ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചാല്‍ 300 രൂപ വീതം പിഴ ഈടാക്കും എന്നാണ് ബോര്‍ഡ്. എന്നാല്‍, കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് എല്ലാ

More »

ബന്ധുവീട്ടില്‍ നിന്ന് 70 രൂപ മോഷ്ടിച്ചു, മൂന്നാം ക്ലാസുകാരിയെ വായിലും തുടയിലും പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മ
70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വെച്ച് കൊലപ്പെടുത്തി അമ്മയുടെയും ബന്ധുവിന്റെയും  ക്രൂരത. തമിഴ്‌നാട് തിരിച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം നടന്നത്. അമ്മയുടെ ഉപദ്രവത്താല്‍ വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം

More »

പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപികോണ്‍ഗ്രസ് വാക് പോര്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചരണ്‍ജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ

വീട്ടില്‍ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

മേഘാലയയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഗാസി

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്

സ്‌കൂളില്‍ വൈകി എത്തി ; യുപിയില്‍ അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക

സ്‌കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് സ്‌കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചന്‍ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക

അധികാരത്തില്‍ തുടരാന്‍ ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

ഭരണത്തില്‍ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുകളെ ഭയപ്പെടുത്തുന്നു എന്ന് ജമ്മു കശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. 2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.