അധികാരത്തില്‍ തുടരാന്‍ ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

അധികാരത്തില്‍ തുടരാന്‍ ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള
ഭരണത്തില്‍ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുകളെ ഭയപ്പെടുത്തുന്നു എന്ന് ജമ്മു കശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. 2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ ഭിന്നിപ്പിച്ചു കൊണ്ട് ഭരിക്കുകയാണ് ഇപ്പോള്‍ മോദി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാന്‍യാര്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി അഗ സയ്യിദ് റുഹുല്ല മെഹ്ദിയുടെ തിരഞ്ഞെടുപ്പ് റാലിക്കെത്തിയപ്പോഴായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം. ഇപ്പോള്‍ ഹിന്ദുകളെ ഭയപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. മുസ്ലീങ്ങള്‍ക്ക് പണം നല്‍കാനായി ഹിന്ദുകളുടെ താലിമാലകള്‍ വില്‍ക്കുന്ന സ്ഥിതി വരുമെന്നുമാണ് മോദി പറയുന്നത്. ഇന്ത്യയിലെ സഹോദരിമാരുടെയും അമ്മമാരുടെയും താലിമാലകള്‍ വില്‍ക്കാനായി തങ്ങള്‍ അത്ര മോശപ്പെട്ടവരാണോ എന്ന് ഫാറൂഖ് അബ്ദുള്ള ചോദിച്ചു.

ഒരു പക്ഷേ പ്രതിപക്ഷമാണ് ഇനി ഭരണത്തില്‍ വരുന്നതെങ്കില്‍ ജനങ്ങള്‍ സ്വരൂപിച്ചു വെച്ചിരിക്കുന്ന സേവിംഗ്‌സ് എല്ലാം നികുതി ഇനത്തിലേക്ക് കൊടുക്കേണ്ടി വരും. രണ്ട് വീടുകള്‍ ഉള്ളവരാണെങ്കില്‍ അതില്‍ ഒരു വീട് മുസ്ലീങ്ങള്‍ക്ക് കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞാണ് മോദി പേടിപ്പിക്കുന്നത്. മുസ്ലീങ്ങള്‍ കൂട്ടികളെ ഉണ്ടാകുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. കുട്ടികള്‍ എന്നാല്‍ ദൈവത്തിന്റെ ദാനമാണ്. സ്വന്തം ഭാര്യക്ക് പോലും പ്രാധാന്യം നല്‍കാത്ത മോദിക്കെങ്ങനെ ഇതിന്റെ മൂല്യം മനസ്സിലാകുമെന്നും അദ്ദേഹം ചോദിച്ചു.

Other News in this category



4malayalees Recommends