Indian

വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെ ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നു ; കിണറ്റില്‍ വീണ് 13 മരണം ; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 പേര്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരു കുട്ടിയും ബാക്കി സ്ത്രീകളും പെണ്‍കുട്ടികളുമാണ്.  വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.കിണറ്റില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. അര്‍ധരാത്രി വരെ രക്ഷാപ്രവര്‍ത്തനം നടന്നിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000

More »

ചെങ്കോട്ട സംഘര്‍ഷ കേസിലെ പ്രതി, പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
പഞ്ചാബി നടനായ ദീപ് സിദ്ദു വാഹാനപകടത്തില്‍ മരിച്ചു. ദില്ലിയിലെ കെ.എം.പി ഹൈവേയിലാണ് അപകടം നടന്നത്. കര്‍ഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് ദീപ് സിദ്ദു. ഫെബ്രുവരി 15ന് രാത്രി 9.30ന് സിദ്ദു സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്ന് എന്ന് പൊലീസ് അറിയിച്ചു. കര്‍ഷക സമര കേന്ദ്രമായിരുന്ന സിംഗു അതിര്‍ത്തിക്ക് വെച്ചാണ് അപകടം നടന്നത്.

More »

ചൂലിന്റെ ഏറ്റവും വലിയ നേതാവിനെ നിങ്ങള്‍ക്ക് തീവ്രവാദികളുടെ വീട്ടില്‍ കാണാം; അരവിന്ദ് കേജ്‌രിവാളിനെതിരെ രാഹുല്‍ഗാന്ധി
നിയമസഭാതിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത് . ആം ആദ്മി പാര്‍ട്ടി തീവ്രവാദത്തിനെതിരെ അലസമായ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്തൊക്കെയാണെങ്കിലും കോണ്‍ഗ്രസിന്റെ ഒരു നേതാവിനെയും

More »

പിറന്നാള്‍ ദിനത്തില്‍ തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം ; അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്ന തിരക്കില്‍ മാതാപിതാക്കള്‍ കുട്ടിയെ ശ്രദ്ധിച്ചില്ല ; സംഭവം ആന്ധ്രയില്‍
പിറന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ശിവഭാനുമതി ദമ്പതികളുടെ മകളായ തേജസ്വിയാണ് മരണപ്പെട്ടത്.അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീഴുകയായിരുന്നു. വിജയവാഡയിലെ സ്വകാര്യ

More »

പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെടുത്തത് കോടികളുടെ ഡെപോസിറ്റും 91 പവന്റെ സ്വര്‍ണാഭരണങ്ങളും 7.34 ലക്ഷം രൂപയും
തമിഴ്‌നാട് പോലീസിലെ കൈക്കൂലിക്കാരിയായ ഉദ്യോഗസ്ഥയെ പൂട്ടിയിരിക്കുകയാണ് വിജിലന്‍സ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ പോലീസ് ഇന്‍സ്‌പെക്ടറായ കണ്‍മണിയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത വരുമാനത്തിന്റെ തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്. കണ്‍മണിയുടെയും സുഹൃത്തിന്റെയും വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന

More »

സമ്പന്നരുടെ വീട്ടില്‍ മോഷണം നടത്തി പള്ളികളിലെ യാചകര്‍ക്ക് സംഭാവന നല്‍കും; ഇന്ത്യന്‍ 'റോബിന്‍ ഹുഡ്' പോലീസ് പിടിയിലായി
മോഷണം നടത്തി പാവങ്ങളെ സഹായിക്കുന്ന ഇന്ത്യന്‍ 'റോബിന്‍ഹുഡ്' ജോണ്‍ മെല്‍വിന്‍ (46) പിടിയില്‍. വളരെ വ്യത്യസ്തനായ ഈ മോഷ്ടാവിനെ ബംഗളൂരു പോലീസാണ് പിടികൂടിയത്. മോഷണത്തിനുശേഷം വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്ക് പണ വിതരണം നടത്തലും കൈയില്‍ എപ്പോഴും ബൈബിള്‍ കരുതിയുമാണ് ഈ കള്ളന്‍ വ്യത്യസ്തനായത്. ഒടുവില്‍ ഈയടുത്ത് വിജയനഗറിലെ സര്‍ക്കാര്‍

More »

വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവുമായി രാജ്യം ; പുല്‍വാമ ആക്രമണത്തിന്റെ ഓര്‍മ്മയില്‍ രാജ്യം
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വര്‍ഷം തികയുമ്പോള്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിവസം. 2019 ഫെബ്രുവരി 14നായിരുന്നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് അന്ന് ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. 78 വാഹനങ്ങളിലായി 2547

More »

ബ്രാഹ്മണര്‍ക്ക് മുന്‍ഗണന ; മഹാരാഷ്ട്രയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം വിവാദത്തില്‍
മഹാരാഷ്ട്രയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം വിവാദത്തില്‍. ബ്രാഹ്മണര്‍ക്ക് മുന്‍ഗണന എന്ന വാചകത്തോടെ മഹാരാഷ്ട്ര ആസ്ഥാനമായുളള ആരാധന ബില്‍ഡേഴ്‌സാണ് പരസ്യം നല്‍കിയത്. കമ്പനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര ഭവന നിര്‍മാണ മന്ത്രി ജിതേന്ദ്ര ഔഹാദ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിക്കെതിരെ

More »

ബുര്‍ഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ല, ഒരു മതേതരരാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് മതേതരമായ ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നത് തീര്‍ത്തും ശരിയായ നടപടി ; നിലപാടറിയിച്ച് തസ്ലീമ നസ്രീന്‍
ബുര്‍ഖ അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. ബുര്‍ഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും തസ്ലീമ പറഞ്ഞു. കര്‍ണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് വിലക്കിനോട് പ്രതികരിക്കുകയായിരുന്നു തസ്ലീമ നസ്രീന്‍. രാഷ്ട്രീയ ഇസ്ലാം പോലെ ബുര്‍ഖയും ഹിജാബുമെല്ലാം ഇപ്പോള്‍ രാഷ്ട്രീയമായിരിക്കുകയാണ്. അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം

More »

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍

'സഹോദരിയെന്ന നിലയില്‍ രാഹുല്‍ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു': പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് നേതാവും റായ്ബറേലി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ സഹോദരന്‍ വിവാഹിതനും സന്തോഷവാനും പിതാവാകാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഡോക്ടറാവാന്‍ ആഗ്രഹിച്ചെങ്കിലും വിധി വില്ലനായി ; പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

പത്താംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 16 വയസ്സുകാരി മസ്തിഷ്‌ക രക്തസ്രാവം മൂലം മരിച്ചു. ഗുജറാത്തിലെ മോര്‍ബിയില്‍ ബുധനാഴ്ചയാണ് സംഭവം. ഹീര്‍ ഗെതിയ എന്ന പെണ്‍കുട്ടിയാണ് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത്. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി

താന്‍ ഒരിക്കലും ഹിന്ദുമുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല,ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഉണ്ടാകാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നു ; പ്രധാനമന്ത്രി

താന്‍ ഒരിക്കലും ഹിന്ദുമുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കിയതിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളെ ലക്ഷ്യമിട്ടായിരുന്നു തന്റെ പ്രതികരണമെന്നും നരേന്ദ്ര

ഇന്‍സ്റ്റയില്‍ ലൈവില്‍ വന്ന് അമിത വേഗതയില്‍ കാറോടിച്ചു; ഓവര്‍ടേക്കിങ്ങിനിടെ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഗുജറാത്തിലെ കച്ചില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന യുവാക്കള്‍ സഞ്ചരിച്ച മാരുതി സുസുക്കി ബ്രെസ്സയാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ യാത്ര ലൈവായി ചിത്രീകരിക്കുന്നതിനെയാണ് അപകടമുണ്ടായത്. അമിത

'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് മത രാഷ്ട്രീയം മാത്രം ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' എന്ന് പറഞ്ഞിട്ടില്ലെന്നുള്ള മോദിയുടെ വാദത്തെ വിമര്‍ശിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് ഇതാണെന്നും ലോകത്തിന്