ചൂലിന്റെ ഏറ്റവും വലിയ നേതാവിനെ നിങ്ങള്‍ക്ക് തീവ്രവാദികളുടെ വീട്ടില്‍ കാണാം; അരവിന്ദ് കേജ്‌രിവാളിനെതിരെ രാഹുല്‍ഗാന്ധി

ചൂലിന്റെ ഏറ്റവും വലിയ നേതാവിനെ നിങ്ങള്‍ക്ക് തീവ്രവാദികളുടെ വീട്ടില്‍ കാണാം; അരവിന്ദ് കേജ്‌രിവാളിനെതിരെ രാഹുല്‍ഗാന്ധി
നിയമസഭാതിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത് . ആം ആദ്മി പാര്‍ട്ടി തീവ്രവാദത്തിനെതിരെ അലസമായ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

എന്തൊക്കെയാണെങ്കിലും കോണ്‍ഗ്രസിന്റെ ഒരു നേതാവിനെയും തീവ്രവാദികളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ല. പക്ഷേ ചൂലിന്റെ (ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) ഏറ്റവും വലിയ നേതാവിനെ നിങ്ങള്‍ക്ക് തീവ്രവാദികളുടെ വീട്ടില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും. അതാണ് സത്യം,' രാഹുല്‍ ഗാന്ധി പറഞ്ഞു.

ബര്‍ണാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 തെരഞ്ഞെടുപ്പ് കാലത്ത് പഞ്ചാബിലെ മോഗയില്‍ മുന്‍ ഖാലിസ്ഥാനി നേതാവിന്റെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ കെജ്രിവാള്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.

നിങ്ങളോട് 'ഒരു അവസരം തരൂ' എന്ന് പറയുന്നവര്‍ പഞ്ചാബിനെ നശിപ്പിക്കുമെന്നും' രാഹുല്‍ പറഞ്ഞു.



Other News in this category



4malayalees Recommends