Indian
റഷ്യന്‍ അധിനിവേശത്തിനിടെ യുക്രേയ്‌നില്‍ കുടുങ്ങിയ ആയിര കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനിടെ നാട്ടിലേക്ക് വരുന്നില്ലെന്ന് അറിയിച്ച് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി. ഇത്രനാളും അഭയം നല്‍കിയ യുക്രയിന്‍ ജനതയുടെ പോരാട്ടത്തിന് പഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവിടെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് 17കാരിയായ ഹരിയാന സ്വദേശിനി നേഹ. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നേഹ യുക്രെയ്‌നിലെ ഒരു കുടുംബത്തോടൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയാണ്. ഈ വീട്ടിലെ ഗൃഹനാഥന്‍ റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാനായി യുക്രെയ്ന്‍ സൈന്യത്തില്‍ ചേരാനായി പോയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ഒറ്റയ്ക്കാക്കി രക്ഷപെടാന്‍ സാധിക്കില്ലെന്നും
മധ്യപ്രദേശിലെ പന്നയിലെ ഒരു ഇഷ്ടിക ചൂളയില്‍ നിന്ന് കണ്ടെത്തിയ 26.11 കാരറ്റ് വജ്രം 1.62 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. കഴിഞ്ഞ ദിവസമാണ് ലേലം നടന്നത്. മറ്റ് 87 പരുക്കന്‍ വജ്രങ്ങളും ലേലത്തില്‍ വില്‍ക്കപ്പെട്ടു. എല്ലാ വജ്രങ്ങള്‍ക്കും ഉള്‍പ്പെടെ 1.89 കോടി രൂപ ലേലത്തില്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ലേലത്തിന്റെ ആദ്യ ദിവസം 82.45 കാരറ്റിന്റെ 36 വജ്രങ്ങള്‍ 1.65 കോടി രൂപയ്ക്ക് വിറ്റു. രണ്ടാം ദിവസം
യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ രണ്ട് ഭാഗത്തേക്കും പറക്കുന്ന ഒരു വിമാനത്തിന് ഒരു കോടിയില്‍ അധികം തുക ചെലവ് വരുന്നുണ്ടെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായി പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളുടെ ചെലവ് സംബന്ധിച്ച് പുറത്ത് വന്ന കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മണിക്കൂറിന് ഏഴ് മുതല്‍ എട്ട് ലക്ഷം
യുക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ ഉള്‍പ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.സംഘത്തില്‍ 29 മലയാളികളാണ് ഉള്ളത്. തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാര്‍ത്ഥികളുണ്ട്.
പിണങ്ങിപ്പോയ ഭാര്യയെ കൊലപ്പെടുത്താന്‍ ചാവേറായി യുവാവ്. ഗുജറാത്ത് സ്വദേശിയായ 45കാരനായ ലാല പാഗി എന്നയാളാണ് ഭാര്യ ശാരദയെ കൊലപ്പെടുത്താന്‍ നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ചെത്തി ഭാര്യയെ കെട്ടിപ്പിടിച്ചു പൊട്ടിത്തെറിച്ചത്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാള്‍ യുവതിയെ കെട്ടിപ്പിടിച്ച് പൊട്ടിത്തെറിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ്
യുക്രെയ്‌നില്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പുരോഗമിയ്ക്കുന്നു. ആദ്യസംഘം ഉച്ചയോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുന്നവരില്‍ 17 മലയാളികളുമുണ്ട്. യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പുറപ്പെടും. ഡല്‍ഹിയില്‍ നിന്നും 7.30 ഓടെ
ഒഡിഷയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായതോടെ ബാലറ്റ് പെട്ടി നിരീക്ഷിക്കാന്‍ പുതിയ നീക്കവുമായി ബി.ജെ.പി. ബാലറ്റ് പെട്ടികള്‍ നിരീക്ഷിക്കാനായി മുളകൊണ്ട് വാച്ച് ടവറുകള്‍ നിര്‍മ്മിച്ച് കാവലിരിക്കുകയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബി.ജെ.ഡി) കൃത്രിമം കാണിക്കുമെന്ന ഭയത്തിലാണ് ടവര്‍ നിര്‍മ്മിച്ച് ഉയരത്തില്‍ ഇരുന്നുള്ള
മുസ്ലീം പൗരന്മാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന ആവശ്യവുമായി ബീഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരന്മാരായി തുടരാമെന്നാണ് അഭിപ്രായം. രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്റെ പ്രസ്താവക്ക്
ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ബീഹാറില്‍ മുസ്ലീം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു. സമസ്തിപുര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി പ്രവര്‍ത്തകനായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് കൊല്ലപ്പെട്ടത്.ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു. തുടര്‍ന്നു