Kerala

നോട്ടുമാല, സമ്മാനങ്ങള്‍, ചെറിയ ധനസഹായങ്ങളും ; പുലി ഗോപാലനെ കാണാന്‍ ആരാധകരുടെ പ്രവാഹം ; പുലിയെ കീഴ്‌പ്പെടുത്തിയ ഗോപാലന്‍ മാങ്കുളത്തെ ഹീറോ
മാങ്കുളത്ത് പുലിയെ ജീവരക്ഷാര്‍ത്ഥം വെട്ടിക്കൊന്ന കര്‍ഷകന്‍ ?ഗോപാലനെ കാണാന്‍ ആരാധക പ്രവാഹം. നിലവില്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ചിക്കണാംകുടി സ്വദേശിയായ ?ഗോപാലന്‍. കാണാന്‍ വരുന്നവര്‍ പുലിയെ കീഴ്‌പ്പെടുത്തിയതിന് സമ്മാനങ്ങളും ചെറിയ ധനസഹായങ്ങളും ?ഗോപാലന് നല്‍കുന്നുണ്ട്. വീരപരിവേഷമാണ് ചിക്കണാംകുടിക്കാര്‍ ?ഗോപാലന് നല്‍കിയിരിക്കുന്നത്.ഗോപാലന്റെ ആശുപത്രി ചെലവും വാഹനക്കൂലിയും സര്‍ക്കാരാണ് വഹിക്കുന്നത്. ചികിത്സയ്ക്കായി ആദ്യഘട്ടത്തില്‍ 5000 രൂപ വനംവകുപ്പ് നല്‍കി. കൂടുതല്‍ ചികിത്സാചെലവ് വന്നാല്‍ അതും വനംവകുപ്പ് വഹിക്കുമെന്ന് മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രന്‍ ഗോപാലന്‍ പറഞ്ഞു. ജീവന്‍ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പുലിയെ വെട്ടിയത്. ചത്തുപോകുമെന്നൊന്നും കരുതിയിരുന്നില്ല. വനം വകുപ്പ് ജീവനക്കാര്‍ വളരെ നല്ല രീതിയിലാണ്

More »

കണ്ണൂരില്‍ 24 കാരിയായ യുവതി ജീവനൊടുക്കി ; ഭര്‍തൃ വീട്ടിലെ പീഡനമെന്ന് ബന്ധുക്കള്‍
കണ്ണൂര്‍ കരിവള്ളൂരില്‍ യുവതി തൂങ്ങിമരിച്ചനിലയില്‍. 24വയസ്സുള്ള സൂര്യയാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു എന്നും സൂര്യയുടെ കുടുംബം ആരോപിച്ചു. സൂര്യക്ക് എട്ടുമാസം പ്രായമായ മകനുണ്ട്. യുവതിയുടെ

More »

ഭാര്യയെ സംശയം ; വര്‍ക്കലയില്‍ നവ വധുവിനെ നിലവിളക്കു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ; ദമ്പതികള്‍ ഗള്‍ഫില്‍ നിന്നെത്തിയിട്ട് ഒരാഴ്ച മാത്രം
തിരുവനന്തപുരം വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിനി നിഖിത (26) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (35) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ രണ്ടു മണിയോടെ ഭര്‍ത്തൃഗൃഹത്തില്‍ ആണ് നിഖിത കൊല്ലപ്പെട്ടത്. ഗള്‍ഫിലായിരുന്ന ഇരുവരും നാട്ടിലെത്തിയത് ഒരാഴ്ച്ച മുമ്പാണ്. അനീഷ് നിലവിളക്ക് ഉപയോഗിച്ച് നിഖിതയുടെ തലയ്ക്ക് അടിച്ചു

More »

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു: ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം ; തലശ്ശേരി അതിരൂപത ഇടയലേഖനം
ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നുവെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്‍മംനല്‍കി സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാനിയോഗമായി നമുക്ക്

More »

ബോട്ട് മാര്‍ഗ്ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം, കൊല്ലത്ത് 11 ശ്രീലങ്കക്കാര്‍ പിടിയില്‍
ബോട്ട് മാര്‍ഗ്ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ

More »

മകളുടെ ഒന്നാം പിറന്നാള്‍: നിര്‍ധന കുടുംബത്തിന് 25 ലക്ഷം രൂപയുടെ വീട് സമ്മാനിച്ച് പ്രവാസി വ്യവസായി
മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കി മാതൃകയായി പ്രവാസി വ്യവസായി. യുഎഇയിലെ പ്രമുഖ വ്യവസായിയും ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മേധാവി അംജദ് സിത്താരയും ഭാര്യ മര്‍ജാനയുമാണ് മകളുടെ പിറന്നാള്‍ മാതൃകാപരമായി ആഘോഷിച്ചത്. അംജദിന്റെയും മര്‍ജാനയുടെയും മകള്‍ അയിറ മാലികയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു. നിര്‍ധന കുടുംബത്തിന് വീട് സമ്മാനിച്ചാണ്

More »

വോട്ടര്‍പട്ടിക വിവാദം അനാവശ്യം, ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും ,ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ആരേയും നിശ്ചയിച്ചിട്ടില്ല ;അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും കെസി വേണുഗോപാല്‍
കോണ്‍ഗ്രസിലെ വോട്ടര്‍പട്ടിക വിവാദം തികച്ചും അനാവശ്യമെന്ന് കെസി വേണുഗോപാല്‍ . പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും.സാധാരണ നടപടികള്‍ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് വേണുഗോപാല്‍ പറഞ്ഞു. ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആരെയും നിശ്ചയിച്ചിട്ടില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി .അധ്യക്ഷ സ്ഥാനത്തേക്ക്

More »

ഒരു വശത്ത് കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടും മറുവശത്ത് ഇരയായി അഭിനയിക്കും, അമിത് ഷായുടെ ബലിദാനി പരാമര്‍ശം കൊലവിളിയെന്ന് ദേശാഭിമാനി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബലിദാനി പരാമര്‍ശം കൊലവിളിയെന്ന് ദേശാഭിമാനി മുഖപ്രസംഗം. ഇതര സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തി മാത്രം മതിയെങ്കില്‍ കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് ബലിദാനം ചെയ്യാനുള്ള ശക്തിയുംകൂടി വേണമെന്നാണ് അമിത് ഷാ പറഞ്ഞത്. കലാപാഹ്വാനമാണ് ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായതെന്ന് ദേശാഭിമാനി പറഞ്ഞു. ബിജെപി

More »

ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റമണ്‍ മാംഗ്‌സേസെ അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് ലഭിക്കുന്നത് തടഞ്ഞത് സ്വന്തം പാര്‍ട്ടിയായ സിപിഎം തന്നെ ; വിവരങ്ങള്‍ പുറത്ത്
ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റമണ്‍ മാംഗ്‌സേസെ അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് ലഭിക്കുന്നത് തടഞ്ഞത് സ്വന്തം പാര്‍ട്ടിയായ സിപിഎം തന്നെ. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.2022 ലെ മാംഗ്‌സെസെ അവാര്‍ഡിനാണ്  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജയെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട

More »

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ