Kerala

ഇതൊക്കെ കെട്ടടങ്ങുമെങ്കില്‍ ഇനി അങ്ങയും ഒന്നിച്ചുള്ള ഇന്‍ഡിഗോ യാത്രയ്ക്ക് പോലും ഞാന്‍ തയ്യാറാണ്'; ഇ പിയോട് ഫര്‍സിന്‍ മജീദ്
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധ കേസ് പ്രതിയുമായ ഫര്‍സീന്‍ മജീദ്. നമ്മള്‍ മാത്രം ഉള്‍പ്പെട്ട വിഷയത്തില്‍ ഇ പിയെ ഗവര്‍ണര്‍ അപമാനിക്കാന്‍ ശ്രമിച്ചത് ഏറെ വേദനയുണ്ടാക്കി. ഇതൊക്കെ കെട്ടടങ്ങുമെങ്കില്‍ ഒന്നിച്ചുള്ള ഒരു ഇന്‍ഡിയോ യാത്രക്ക് താന്‍ തയ്യാറാണെന്ന് ഫര്‍സീന്‍ മജീദ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഇന്ന് രാജ്ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരേയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ ഇപി ജയരാജനെതിരേയും പേര് പരാമര്‍ശിക്കാതെ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പ് സഖാവ് ഇ.പി യോട് ഏറെ സ്‌നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫര്‍സിന്‍ എഴുതുന്നത്… നമ്മള്‍ മാത്രം ഉള്‍പ്പെട്ട ഒരു

More »

പന്നികളോട് മല്‍പിടുത്തത്തിന് പോകരുതെന്ന് പറഞ്ഞത് എത്ര ശരി'; ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനാണെന്ന് എം വി ജയരാജന്‍
ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ രഹസ്യ കൂടികാഴ്ച്ചയിലൂടെ ഇത് തെളിയിച്ചുവെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസന്‍ ================ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലൂടെ ഗവര്‍ണര്‍

More »

അനുഭവിച്ചത് ക്രൂര പീഡനങ്ങള്‍, ഡയറി കുറിപ്പുകളില്‍ എല്ലാം വ്യക്തം ; കൊല്ലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തില്‍ ഭര്‍ത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണന്‍ നായര്‍ ആണ് അറസ്റ്റിലായത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തല്‍. ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ്  അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഐശ്വര്യയുടെ

More »

ഓട്ടോ ഓടിച്ച് തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത് ; കഴിഞ്ഞ വര്‍ഷം ഓണം ബംപറിന്റെ 12 കോടി നേടിയ 'ഭാഗ്യവാന്‍' പറയുന്നു
ഓണം ബംപറിന്റെ റിസള്‍ട്ട് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ ഭാഗ്യവാന്റെ വിശേഷങ്ങളും വൈറലാകുന്നു. ഓട്ടോക്കാരനായ തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലനാണ് കഴിഞ്ഞ വര്‍ഷത്തെ ഭാഗ്യവാന്‍. 2021ലെ തിരുവോണം ബംപറിന്റെ 12 കോടിയാണ് ജയപാലനെ തേടിയെത്തിയത്. എന്നാല്‍, ലോട്ടറി അടിച്ച ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നാണ് ജയപാലന്‍ പറയുന്നത്. ലോട്ടറി അടിച്ചതിന് പിന്നാലെ

More »

തല്ല് വേണ്ട, സോറി മതി, അതിനി കൊല്ലത്ത് ആയാലും ആലപ്പുഴ ആയാലും; കേരള പൊലീസ്
നിസ്സാരകാര്യങ്ങള്‍ക്ക് അടിപിടിയുണ്ടാക്കുന്നവര്‍ക്ക് ഉപദേശവുമായി കേരളാപൊലീസ്. അടുത്തിടെ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയുണ്ടായ അടിപിടിക്കേസുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പരിഹരിക്കാനാകുന്ന ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ വലിയ അടിപിടിക്കേസുകളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മല്ലയുദ്ധത്തില്‍ എതിരാളിയെ

More »

ട്രാവല്‍ വ്‌ളോഗര്‍, ഡോക്ടര്‍; പാട്ടും യൂട്യൂബ് ചാനലും ; ഗുരുവായൂര്‍ ക്ഷേത്രമേല്‍ശാന്തി ന്യൂ ജന്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടല്ലോ എന്ന തോന്നലാകും ഒരുപക്ഷെ പുതിയ മേല്‍ശാന്തിയെ കണ്ടാല്‍ ഉണ്ടാവുക. ഗുരുവായൂരിലെ പുതിയ മേല്‍ശാന്തിയായി ചുമതലയേല്‍ക്കാനിരിക്കുന്ന ഡോ. കിരണ്‍ ആനന്ദ് കക്കാട് അറിയപ്പെടുന്ന ഒരു വ്‌ലോഗര്‍ കുടിയാണ്. ഇന്നലെ ഉച്ചപുജയ്ക്ക് ശേഷം നടത്തിയ നറുക്കെടുപ്പിലൂടെയാണ് അടുത്ത ആറ് മാസത്തെ

More »

കേരളത്തിലുടനീളം കൊല്ലപ്പെടേണ്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പട്ടിക പോപ്പുലര്‍ ഫ്രണ്ട് തയാറാക്കി; നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കൊല്ലപ്പെടേണ്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയതായുളള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. പോപ്പുലര്‍ ഫ്രണ്ട് റിപ്പോര്‍ട്ടര്‍ തസ്തികയിലുളളവരാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.മലപ്പുറം,പാലക്കാട് ആലത്തൂര്‍ എന്നിവിടങ്ങളിലെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പട്ടിക പൊലീസ് പിടിച്ചെടുത്തു. ആര്‍എസ്എസ് മുന്‍

More »

മുഖ്യമന്ത്രിയെക്കുറിച്ച് സഹതാപം മാത്രം, തെളിവുകള്‍ നാളെ പുറത്തുവിടും; ആരോപണത്തിലുറച്ച് ഗവര്‍ണര്‍
മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ നടന്ന വധശ്രമത്തില്‍ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന ഗവര്‍ണര്‍ ഇതിനെ സാധൂകരിക്കുന്നതെളിവ് പുറത്തുവിടുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. വീഡിയോയും സര്‍വ്വകലാശാല വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ

More »

കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍, ദുരൂഹത
തിരുവനന്തപുരം വെമ്പായത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കിണറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വേറ്റിനാട് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായി അഴുകിയ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞമാസം മുപ്പതിന് വട്ടപ്പാറ സ്വദേശി 26കാരിയായ അനൂജ കാണാതായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം

More »

ഉറങ്ങികിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം കാണിച്ച കേസ് ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന് അടുത്തുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടാമെന്ന

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസ്; രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. അതേസമയം, രാഹുലിന്റെ അമ്മയെ പോലീസ്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ്

വീണ്ടും ധൂര്‍ത്ത് വിവാദം ; ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരള സഭ ഒരു

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്