Kerala

നിപ്പ രക്തസാക്ഷി സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയായി പ്രതിഭ എത്തുന്നു; സജീഷ് പുതുജീവിതത്തിലേക്ക്
നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മക്കള്‍ക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം നടക്കുക. ഇതുവരെ നല്‍കിയ സ്‌നേഹവും കരുലും കൂടെ വേണമെന്നും അനുഗ്രഹവും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്നും സന്തോഷ വാര്‍ത്ത പങ്കുവെച്ച് സജീഷ് കുറിച്ചു. സജീഷിന്റെ വാക്കുകള്‍ 'പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും

More »

എന്തിനാണ് വിളിച്ചതെന്ന് ആദ്യം അന്വേഷിക്കൂ, കുറ്റക്കാരനെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാര്‍'; പൊലീസ് ഉദ്യോഗസ്ഥനുമായുണ്ടായ ഫോണ്‍ സംഭാഷണ വിവാദത്തില്‍ മന്ത്രി ജി ആര്‍ അനില്‍
പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മോശം പ്രവര്‍ത്തി നടത്തിയ ഒരാളെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനേയോ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ല സ്റ്റേഷനില്‍ വിളിച്ചത്. തന്റെ നിയോജക മണ്ഡലത്തിലെ ഒരു വീട്ടമ്മ വേദനയോടെകൂടി പ്രശ്‌നം പറഞ്ഞപ്പോള്‍ അത് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി

More »

ദിലീപ് കേസില്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ; ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്‌ഡെന്ന് പി സി ജോര്‍ജ്
ദിലീപ് കേസില്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 5.30നാണ് റെയ്ഡ് ആരംഭിച്ചത്. ഷോണ്‍ ജോര്‍ജിന്റെ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ ആണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. എന്നാല്‍ ദിലീപിന്റെ സഹോദരനുമായി ഷോണ്‍

More »

കളര്‍ പെന്‍സില്‍ വിഴുങ്ങി, നിലയ്ക്കാതെ ചുമ; കുട്ടിയെയും എടുത്ത് ആശുപത്രിയിലേയ്ക്ക്, അധ്യാപകരുടെ ഇടപെടലില്‍ ആറു വയസ്സുകാരന്‍ രക്ഷപ്പെട്ടു
കളര്‍ പെന്‍സില്‍ വിഴുങ്ങി അവശനിലയിലായ ആറുവയസുകാരനായ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച് അധ്യാപകര്‍. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് ആണ് അധ്യാപകരുടെ കൈപിടിച്ച് വീണ്ടും ജീവിതത്തിലേയ്ക്ക് കയറി വന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ

More »

വിദേശത്തുള്ള ഭര്‍ത്താവ് അറിയാതെ 8 ലക്ഷം കടബാധ്യത; വീട് കൈക്കലാക്കി പണം കണ്ടെത്താന്‍ അമ്മയ്ക്ക് ചായയില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി ; അച്ഛനെ കൊല്ലാനുള്ള ശ്രമം പാളി ; വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ തിരഞ്ഞത് നിര്‍ണ്ണായകമായി
മകള്‍ അമ്മയെ ചായയില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തി. കിഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ 58കാരിയായ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. സംഭവത്തില്‍ 39കാരിയായ മകള്‍ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു.അമ്മയ്ക്ക് എലിവിഷം നല്‍കിയതായി ഇന്ദുലേഖ പോലീസിനോട് സമ്മതിച്ചു. അസുഖം ബാധിച്ചെന്ന പേരിലാണ് രുക്മിണിയെ ഇന്ദുലേഖ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന്

More »

തല പോയാലും താന്‍ ആരെയും ' കൊയപ്പത്തിലാക്കില്ല, വിശ്വസിക്കാം' ശൈലജ ടീച്ചര്ക്ക് മറുപടിയായി കെ ടി ജലീല്‍
തല പോയാലും താന്‍ ആരെയും കുഴപ്പത്തിലാക്കില്ലന്ന് കെ ടി ജലീല്‍. കെ കെ ശൈലജയുടെ ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്ന നിയമസഭയിലെ പരാമര്‍ശത്തിനെതിരെയുള്ള മറുപടിയായിട്ടാണ് കെ ടി ജലീല്‍ ഇങ്ങനെ പറഞ്ഞത്. ചൊവ്വാഴ്ച നിയമസഭയില്‍ ശൈലജ ടീച്ചര്‍ പ്രസംഗിക്കുന്നതിനിടെ സ്പീക്കറോട് സംസാരിക്കാന്‍ അവസരം തേടിയ ജലീലിനെതിരെ മൈക്ക് ഓണാണെന്ന കാര്യം മറന്ന് 'ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കുമോ'

More »

കുന്നം കുളത്ത് അമ്മയെ കൊന്ന മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു ; ചായയില്‍ വിഷം ചേര്‍ത്തെങ്കിലും രുചി വ്യത്യാസം കൊണ്ട് കുടിച്ചില്ല
തൃശൂര്‍ കുന്നംകുളത്ത് അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചായയില്‍ കലര്‍ത്തി ഇരുവര്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. അതേ സമയം ചായ കുടിച്ച അമ്മ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത്

More »

ഡെന്‍സിയുടെ മരണം കൊലപാതകമെന്ന വെളിപ്പെടുത്തല്‍; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് പുറത്തെടുക്കും
അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് കല്ലറയില്‍ നിന്ന് പുറത്തെടുക്കും. ഒറ്റമൂലി വൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെന്‍സിയെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നായിരുന്നു പ്രതികളുടെ മൊഴി. നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളി

More »

തല ചുമരില്‍ ഇടിപ്പിച്ചു, പുറം കടിച്ചുമുറിച്ചു ; വിരലുകള്‍ ഒടിച്ചു ; ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍
കൊണ്ടോട്ടിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ആക്രമണത്തില്‍ ബോധരഹിതയായ യുവതിക്ക് സാരമായ പരുക്കുണ്ട്. മലപ്പുറം തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി എന്‍.ഷൈലേഷാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭാര്യയുടെ തല ചുമരില്‍

More »

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ

മാറിയത് പാന്‍ നമ്പറിലെ ഒരക്ഷരം, അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ പകപ്പോക്കല്‍: എം എം വര്‍ഗീസ്

സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലെ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് ബാങ്കിന്റെ വീഴ്ചയെന്ന് പാര്‍ട്ടി സെക്രട്ടറി എം എം വര്‍ഗീസ്. സംഭവത്തില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയോട് ബാങ്ക് ഓഫ് ഇന്ത്യ ക്ഷമ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. പാന്‍