ദിലീപ് കേസില്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ; ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്‌ഡെന്ന് പി സി ജോര്‍ജ്

ദിലീപ് കേസില്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ;  ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്‌ഡെന്ന് പി സി ജോര്‍ജ്
ദിലീപ് കേസില്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 5.30നാണ് റെയ്ഡ് ആരംഭിച്ചത്.

ഷോണ്‍ ജോര്‍ജിന്റെ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ ആണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. എന്നാല്‍ ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്‌ഡെന്ന് പി സി ജോര്‍ജ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ട് നേരത്തെ പ്രചരിച്ചിരുന്നത്. ഇതു പുറത്തുവിട്ടത് ഷോണ്‍ജോര്‍ജാണെന്നാണ് സംശയം. ആ ഫോണ്‍ കണ്ടെടുക്കുന്നതിന് വേണ്ടിയാണ് റെയ്‌ഡെന്നാണ് വിവരം.

Other News in this category



4malayalees Recommends