വിദേശത്തുള്ള ഭര്‍ത്താവ് അറിയാതെ 8 ലക്ഷം കടബാധ്യത; വീട് കൈക്കലാക്കി പണം കണ്ടെത്താന്‍ അമ്മയ്ക്ക് ചായയില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി ; അച്ഛനെ കൊല്ലാനുള്ള ശ്രമം പാളി ; വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ തിരഞ്ഞത് നിര്‍ണ്ണായകമായി

വിദേശത്തുള്ള ഭര്‍ത്താവ് അറിയാതെ 8 ലക്ഷം കടബാധ്യത; വീട് കൈക്കലാക്കി പണം കണ്ടെത്താന്‍ അമ്മയ്ക്ക് ചായയില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി ; അച്ഛനെ കൊല്ലാനുള്ള ശ്രമം പാളി ; വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ തിരഞ്ഞത് നിര്‍ണ്ണായകമായി
മകള്‍ അമ്മയെ ചായയില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തി. കിഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ 58കാരിയായ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. സംഭവത്തില്‍ 39കാരിയായ മകള്‍ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു.അമ്മയ്ക്ക് എലിവിഷം നല്‍കിയതായി ഇന്ദുലേഖ പോലീസിനോട് സമ്മതിച്ചു. അസുഖം ബാധിച്ചെന്ന പേരിലാണ് രുക്മിണിയെ ഇന്ദുലേഖ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ഇവരെ തൃശ്ശൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് രുക്മിണി മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലൂടെയാണ് കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. രുക്മിണിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീട് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലൂടെ എലിവിഷമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് രുക്മിണി മരണപ്പെട്ടത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ബുധനാഴ്ച വൈകിട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. മകള്‍ അമ്മയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചന്ദ്രനും പൊലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്നു ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ തിരഞ്ഞത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വിദേശത്തുള്ള ഇന്ദുലേഖയുടെ ഭര്‍ത്താവ് അറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. കഴിഞ്ഞ 18ന് ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ എത്തിയിരുന്നു. ഇയാള്‍ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രന്‍ ഉത്സവ പറമ്പുകളില്‍ ബലൂണ്‍ കച്ചവടക്കാരനാണ്.

രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീര്‍ക്കാന്‍ ഇന്ദുലേഖ പദ്ധതിയിട്ടത്.

Other News in this category



4malayalees Recommends