നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മക്കള്‍ക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം നടക്കുക. ഇതുവരെ നല്കിയ സ്നേഹവും കരുലും കൂടെ വേണമെന്നും അനുഗ്രഹവും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്നും സന്തോഷ വാര്‍ത്ത പങ്കുവെച്ച് സജീഷ് കുറിച്ചു.
സജീഷിന്റെ വാക്കുകള്‍
'പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവ പ്രിയ
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്സ് ആയി താത്കാലിക തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെയാണ് നിപ വൈറസ് ബാധിച്ച് ലിനി മരിച്ചത്.