Kerala

തങ്കം ആശുപത്രിയിലെ മരണങ്ങള്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കൂടുതല്‍ നടപടികളെന്ന് പൊലീസ്
പാലക്കാട് തങ്കം ആശുപത്രിക്ക് എതിരെ ചികിത്സ പിഴവ് ആരോപിച്ച് പരാതികള്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധന ഫലവും ലഭിക്കുന്നതോടെ കൂചടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. പ്രസവത്തെ തുടര്‍ന്ന് മരിച്ച ഐശ്വര്യയുടെയും കുഞ്ഞിന്റെയും കഴിഞ്ഞ ദിവസം മരിച്ച കാര്‍ത്തികയുടെയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളാണ് പരിശോധിക്കുക. മൂന്ന് മരണത്തിലും ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ഉടന്‍ ലഭിക്കും. ചികിത്സപ്പിഴവുണ്ടോ എന്ന് പരിശോധിക്കാന്‍ രൂപീകരിക്കുന്ന മെഡിക്കല്‍ വിദഗ്ധരും ഗവണ്‍മെന്റ് പ്ലീഡറും ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ടും നിര്‍ണായകമാകും. ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം

More »

ഭരണഘടനയെ അവഹേളിച്ചെന്ന പരാതി; സജി ചെറിയാനെതിരെ ഇന്ന് കേസെടുത്തേക്കും
ഭരണഘടനയ്‌ക്കെതിരെ വിവാദ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്നുള്ളതിനാല്‍ ഇന്ന് തന്നെ കേസെടുക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം പൊലീസ്

More »

വിവാദ പ്രസ്താവനയില്‍ കുടുങ്ങി സജി ചെറിയാന്‍ ! രാജി സമ്മര്‍ദ്ദം ശക്തം ; പിണറായിയും കോടിയേരിയും എ.കെ.ജി സെന്ററില്‍, സി.പി.എം അവയ്‌ലെബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേരുന്നു
മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ നിയമവശം പരിശോധിക്കാന്‍ സര്‍ക്കാര്‍. എകെജി സെന്ററില്‍ അവയ്‌ലെബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എജി അടക്കമുള്ളവരുമായാണ് കൂടിയാലോചന നടത്തുന്നത്. സിപിഎം യോഗത്തില്‍

More »

സ്വപ്ന സുരേഷിനെ പുറത്താക്കി എച്ച്.ആര്‍.ഡി.എസ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേട്ടയാടുന്നുവെന്ന് വിശദീകരണം
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സംഘപരിവാര്‍ അനുകൂല എന്‍.ജി.ഒയായ എച്ച്.ആര്‍.ഡി.എസില്‍ (ദ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി) നിന്നും പുറത്താക്കി.സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നുവെന്നും അതാണ് നടപടിയിലേക്ക് നയിച്ചതെന്നും എച്ച്.ആര്‍.ഡി.എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു. 'സ്വപ്ന സുരേഷിനെ എച്ച്.ആര്‍.ഡി.എസിന്റെ വിമന്‍ എംപവര്‍മെന്റ്

More »

സജി ചെറിയാന്റേത് ആര്‍എസ്എസിന്റെ അഭിപ്രായം; മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടിയെന്ന് വി ഡി സതീശന്‍
ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ആര്‍എസ്എസിന്റെ നിലാപാടാണ് സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മന്ത്രി രാജിവെക്കണമെന്നാണ് നാട് മുഴുവന്‍ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടേത് പാര്‍ട്ടി നിലപാടാണോ എന്ന് സിപിഎം

More »

സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരിയെ കണ്ടെത്തിയത് 16 കാരനൊപ്പം തിയറ്ററില്‍ ; പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി
രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരി പിന്നീട് കണ്ടത് 16കാരനൊപ്പംസിനിമ തീയേറ്ററില്‍. കണ്ണൂരില്‍ ആണ് സംഭവം.വാനില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി എന്ന വിവരത്തെ തുടര്‍ന്നാണു സ്‌കൂള്‍ അധികൃതരും പോലീസും ബന്ധുക്കളും തെരച്ചില്‍ നടത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കുട്ടികളെ സിനിമാ തിയേറ്ററില്‍

More »

പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും ചികിത്സയ്ക്കിടെ മരണം; അനസ്‌തേഷ്യ നല്‍കിയതിലെ പിഴവെന്ന് ബന്ധുക്കള്‍
പ്രസവത്തെ തുടര്‍ന്ന് ചികിത്സാപ്പിഴവ് മൂലം നവജാതശിശുവും അമ്മയും മരിച്ചെന്ന് ആക്ഷേപം ഉയര്‍ന്ന പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും ഒരു മരണം. കോങ്ങാട് ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക(27) യാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ യുവതിക്ക് ഓപ്പറേഷന് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവ്

More »

സഹപാഠികള്‍ക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ചശേഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി
സഹപാഠികളോട് അസുഖമെന്ന് പറഞ്ഞ് വീട്ടിലെത്തിയശേഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മണിയൂര്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. എന്‍ജിനീയറിംഗ് കോളേജില്‍നിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ്

More »

ഭരണഘടന ജനങ്ങളെ കൊളളയടിക്കാനുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍, അതിലുള്ളത് 'മതേരത്വവും ജനാധിപത്യവും പോലുള്ള കുന്തവും കുടച്ചക്രവും'; വിവാദം
ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം മനോഹരമായ

More »

ഉറങ്ങികിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം കാണിച്ച കേസ് ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന് അടുത്തുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടാമെന്ന

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസ്; രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. അതേസമയം, രാഹുലിന്റെ അമ്മയെ പോലീസ്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ്

വീണ്ടും ധൂര്‍ത്ത് വിവാദം ; ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരള സഭ ഒരു

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്