Kerala

ഭീഷണിപ്പെടുത്തി പണം തട്ടി: പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിലൂടെ താരമായ ജൈസല്‍ അറസ്റ്റില്‍
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജനശ്രദ്ധ നേടിയ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റ് ചെയ്തു. താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിനേയും കൂടെ ഉണ്ടായിരുന്ന വനിതയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. ഐപിസി 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2021 ഏപ്രില്‍ 15നായിരുന്നു സംഭവം. പുരുഷനേയും സ്ത്രീയേയും ഫോണില്‍ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നാണ് പറഞ്ഞത്. കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന ഗൂഗിള്‍ പേ വഴി 5000 രൂപ അയച്ചുകൊടുത്തപ്പോളാണ് പോകാന്‍ അനുവദിച്ചത്. പിന്നാലെ ഇവര്‍ താനൂര്‍ പൊലീസില്‍ പരാതി

More »

കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍
കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഫറോക്ക് പൊലീസും വനിതാ സെല്‍

More »

മഞ്ജുവാര്യരെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി: യുവാവിനെതിരെ പോലീസ് കേസ്
നടി മഞ്ജുവാര്യരെ സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ ആകില്ലെന്നു പോലീസ് വ്യക്തമാക്കി.തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി. നടിയെ ബലാല്‍സംഗം ചെയ്ത കേസുമായി

More »

എത്ര കെഎസ്ആര്‍ടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു?'; 700 കോടിയുടെ ബസുകള്‍ ഉപേക്ഷിച്ചെന്ന ഹര്‍ജിയില്‍ ഹൈക്കോടതി
കെഎസ്ആര്‍ടിസിയുടെയും കെയുആര്‍ടിസിയുടെയും ബസുകള്‍ തുരുമ്പെടുക്കുന്നതില്‍ കോര്‍പ്പറേഷന്റെ തീരുമാനം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ആകെ 700 കോടി രൂപയോളം വില വരുന്ന 2800 ബസുകള്‍ ഉപേക്ഷിച്ച് തള്ളിയതായി കാണിച്ച് കാസര്‍കോട് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി നിര്‍ദ്ദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക്

More »

പീഡന കേസ് ; വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്. ഇന്റര്‍പോളിന്റെ സഹായത്തോടെ നോട്ടീസ് അയക്കാനുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയായി. ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കുന്നതിനായി കൊച്ചി സിറ്റി പൊലീസ് വിദേശമന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. നടപടികള്‍ വിദേശകാര്യ മന്ത്രാലയം

More »

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ല; കെ വി തോമസിനെ നേരിട്ട് പോയി കാണുമെന്ന് വി ഡി സതീശന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കങ്ങളില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ വി തോമസ് ദിവസവും പറയുന്നതിന് മറുപടി പറയാനില്ലെന്നും എല്‍ഡിഎഫ് വികസനത്തെ എതിര്‍ക്കുന്നവരാണ്. പ്രളയ ഫണ്ടിലടക്കം കയ്യിട്ടുവാരിയവരാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി തോമസ് മരിച്ചതിന്റെ സഹതാപവോട്ടല്ല ഉദ്ദേശമെന്നും വോട്ടര്‍മാരുടെ ഹൃദയം

More »

തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷം: എംഎ ബേബി
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ വിഷയം ചര്‍ച്ചയാകുന്നതിന് സന്തോഷമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോഅംഗം എംഎ ബേബി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിന് തൃക്കാക്കരയില്‍ സഹതാപ വോട്ടുകള്‍ ലഭിക്കില്ല. വികസന രാഷ്ട്രീയം പറയാന്‍ സിപിഎം കരുത്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. കെ വി തോമസിന്റെ നിലപാട് മണ്ഡലത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നും എംഎ ബേബി

More »

യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്, മുന്നണി അധികകാലം ഉണ്ടാകില്ല, പ്രതിസന്ധി മൂലമാണ് തൃക്കാക്കരയില്‍ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഇ പി ജയരാജന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. യു.ഡി.എഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നണി അധികകാലം ഉണ്ടാകില്ല. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കയതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സി.പി.എം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേരും. കഴിഞ്ഞ

More »

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച; 'അമ്മ'യുടെ പക്ഷത്ത് നിന്ന് സ്ത്രീകളാരുമില്ല, പങ്കെടുക്കുന്നത് ഇടവേള ബാബുവും സിദ്ദിഖും മണിയന്‍ പിള്ളയും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ 'അമ്മ'യുടെ പ്രതിനിധികളായി സ്ത്രീകളാരുമില്ല. പകരം പങ്കെടുക്കുന്നത് മൂന്ന് പേര്‍. താരസംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരുമായാണ് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തുക. വിഷയവുമായി

More »

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷണം പോയി

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആയുര്‍വേദ ഡോക്ടറായ ശിവന്‍ നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ

ബിജെപിയില്‍ ചേരാന്‍ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരാന്‍ ഇപി ജയരാജന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രന്‍. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. ടിജി നന്ദകുമാറിന്റെ

കുടുംബപ്രശ്‌നം; ഇടുക്കിയില്‍ ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ്

എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തി ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജന്‍

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ