Kerala

വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കും, ദിലീപിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്
ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചത്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സായ് ശങ്കറിന് നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് ഐടി വിദഗ്ധനായ സായ് ശങ്കറിനെ കേസില്‍ പ്രതിയാക്കിയത്. ഏപ്രില്‍ എട്ടിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിലീപിന്റെ ഫോണിലെ വാട്‌സാപ്പ് സന്ദേശങ്ങളടക്കമുള്ള നിര്‍ണായകവിവരങ്ങളാണ് നശിപ്പിച്ചിരുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തുകയാണ്. വിചാരണ സമയത്ത്

More »

തൃക്കാക്കര സീറ്റ് വിവാദം, സഭയുടെ ഇടപെടലില്ല, എന്റെ സ്വത്ത് വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാം ; പേയ്‌മെന്റ് സീറ്റ് ആരോപണത്തില്‍ പ്രതികരിച്ച് ജോ ജോസഫ്
സീറോ മലബാര്‍ സഭയുടെ നോമിനിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. തനിക്ക് എല്‍ഡിഎഫ് നല്‍കിയ സീറ്റില്‍ സഭയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ജോ ജോസഫ് പറഞ്ഞു. സഭയുടെ കീഴിലുള്ള സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട് സഭ ഇടപെട്ടു എന്ന് പറയുന്നത് ശരിയല്ലെന്നും ജോ ജോസഫ് പ്രതികരിച്ചു.തൃക്കാക്കരയിലേത് പേയ്‌മെന്റ്

More »

മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതും പ്രണയാഭ്യര്‍ത്ഥന നടത്തിയതെന്നും പൊലീസിനോട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതും പ്രണയാഭ്യര്‍ത്ഥന നടത്തിയതെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പൊലീസിനോട്. ചോദ്യം ചെയ്യലിലാണ് സനല്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ന് 11 മണിക്ക് സനല്‍കുമാറിനെ ആലുവ കോടതിയില്‍ ഹാജരാക്കും. ജാമ്യം കിട്ടാവുന്ന വകുപ്പ് തന്നെയാണ് സനല്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ

More »

സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടായത് അങ്ങാടിപ്പാട്ടാണ്; വിമര്‍ശിച്ച് വി ഡി സതീശന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎമ്മില്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടായി എന്നത് അങ്ങാടിപ്പാട്ടാണ്. ആരുടെ സമ്മര്‍ദ്ദം മൂലമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക്

More »

പഴകിയ ഇറച്ചിയും മത്സ്യവും കണ്ടെത്തി; കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്
തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്ാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും പഴകിയ ഇറച്ചിയും മത്സ്യവും അധികൃതര്‍ പിടികൂടി. പൂട്ടിയ സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ

More »

മകള്‍ക്ക് കഴിക്കാനായി പാഴ്‌സല്‍ വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍; അവശിഷ്ടം കണ്ടെത്തിയത് ഭക്ഷണം കഴിച്ച ശേഷം ; ഹോട്ടല്‍ പൂട്ടിച്ചു
 ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത്. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ തന്റെ മകള്‍ക്കായി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അവശിഷ്ടം കണ്ടത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷമാണ് തോല്‍

More »

ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ; പുനര്‍നിര്‍മ്മാണമെന്ന് സിപിഐഎം
സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ. ഇടുക്കിയില്‍ എംഎം മണി എംഎല്‍എയുടെ സ്വന്തം നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്റ്റോപ് മെമ്മോ ലഭിച്ചിട്ടും നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം തയ്യാറായിട്ടില്ല. നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കിയില്‍

More »

റിഫയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധിക്കും ; മരണത്തിലെ ദുരൂഹത തീര്‍ക്കാന്‍ പൊലീസ് ; വിദേശത്തു നടന്ന കൊലപാതകത്തില്‍ നാട്ടില്‍ അന്വേഷണം നടത്തുന്നത് ആദ്യം
ദുബായില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധിക്കും. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മരണത്തില്‍ ദുരൂഹത നീക്കാന്‍ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി

More »

സച്ചിനും ധോണിയും കോഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിച്ചില്ല'; ഉറപ്പാണ് തോല്‍വി: തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ടി. സിദ്ദീഖ്
തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫിന്റേത് പെയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി ടി. സിദ്ദീഖ് എം.എല്‍.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.സച്ചിനും ധോണിയും കോഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിക്കാത്തതിനാല്‍ വാലറ്റത്തെ പത്താം നമ്പര്‍ ബാറ്ററില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എല്‍.ഡി.എഫിനു അഭിവാദ്യങ്ങള്‍. ഉറപ്പാണ് പെയ്‌മെന്റ് സീറ്റ്. ഉറപ്പാണ് തോല്‍വി. അപ്പൊ

More »

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷണം പോയി

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആയുര്‍വേദ ഡോക്ടറായ ശിവന്‍ നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ

ബിജെപിയില്‍ ചേരാന്‍ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരാന്‍ ഇപി ജയരാജന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രന്‍. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. ടിജി നന്ദകുമാറിന്റെ

കുടുംബപ്രശ്‌നം; ഇടുക്കിയില്‍ ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ്

എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തി ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജന്‍

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ