യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്, മുന്നണി അധികകാലം ഉണ്ടാകില്ല, പ്രതിസന്ധി മൂലമാണ് തൃക്കാക്കരയില്‍ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഇ പി ജയരാജന്‍

യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്, മുന്നണി അധികകാലം ഉണ്ടാകില്ല, പ്രതിസന്ധി മൂലമാണ് തൃക്കാക്കരയില്‍ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഇ പി ജയരാജന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. യു.ഡി.എഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നണി അധികകാലം ഉണ്ടാകില്ല. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കയതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സി.പി.എം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേരും. കഴിഞ്ഞ ദിവസം ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി. രാജീവ്, എം. സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നിരുന്നു. അഡ്വ. കെ.എസ്. അരുണ്‍കുമാറിന്റെ പേരടക്കം പരിഗണനയിലുണ്ട്.

ഉമാ തോമസാണ് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.



Other News in this category



4malayalees Recommends