UAE

ഇന്ത്യയിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്
ഇന്ത്യയിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ച് യുഎഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ്. അബുദബിയില്‍ നിന്ന് ജയ്പൂരിലേക്ക് ആഴ്ചയില്‍ നാല് നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ഇത്തിഹാദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം അബുദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ഇത്തിഹാദ് എയര്‍വൈസ് അറിയിച്ചിരുന്നു. അല്‍ ഐന്‍ ദുബായ് മോട്ടോര്‍വേയില്‍ 30 പുതിയ സ്പീഡ് ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചതായി അബുദബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് അറിയിച്ചു. ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അല്‍ഐന്‍ ദുബായ് റോഡില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററാണ്. ഈ വേഗപരിധി ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയായിരിക്കും

More »

അപകടത്തില്‍പ്പെട്ട പൂച്ചക്കുട്ടിയെ രക്ഷിച്ച ഡെലിവറി ബോയി വൈറല്‍
പ്രശംസകള്‍ വാരിക്കൂട്ടുകയാണ് ഈ ഡെലിവറി ബോയി. അബുദബിയിലെ അല്‍ മന്‍ഹാല്‍ കൊട്ടാരത്തിനടുത്തെ തിരക്കേറിയ അല്‍ ഫലാഹ് സ്ട്രീറ്റില്‍ വെച്ചായിരുന്നു ഈ സംഭവം നടന്നത്. വാഹനത്തിനിടയില്‍ കുടുങ്ങിയ പൂച്ചയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടാണ് പാകിസ്താനി ഡെലിവറി ജീവനക്കാരന്‍ ശ്രദ്ധേയനായിരിക്കുന്നത്. 29കാരനായ സുബൈര്‍ അന്‍വര്‍ മുഹമ്മദ് എന്നാണ് ഡെലിവറി ജീവനക്കാരന്റെ പേര്. ഭക്ഷണം എത്തിക്കാനായി

More »

അബുദാബിയില്‍ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ഗോവണിയില്‍ നിന്നു വീണു മരിച്ചു
കണ്ണൂര്‍ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അമന്‍ റാസിഖ് (23) അന്തരിച്ചു. ഗോവണിയില്‍ നിന്ന് തെന്നി വീണാണ് അന്ത്യം. അബുദാബി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ചറായ ഡോ മുഹമ്മദ് റാസിഖിന്റെയും കെ സി ഫാത്തിബിയുടേയും മകനാണ്. സഹോദരങ്ങള്‍ റോഷന്‍

More »

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും
അല്‍ഐനില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ അല്‍ഐന്‍ നഗരത്തില്‍ പാര്‍ക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തുകൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിങ് ഏരിയയില്‍ ലൈസന്‍സ് പ്ലേറ്റില്ലാതെ കണ്ടെത്തുന്ന വാഹനങ്ങള്‍ അല്‍ ഐന്‍  വ്യവസായ മേഖലയിലെ മവാഖിഫ് വെഹിക്കിള്‍ ഇംപൗണ്ടിങ് യാഡിലേക്ക് കൊണ്ടുപോകും. കൂടാതെ വാഹനങ്ങള്‍

More »

ദുബായിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും പ്രത്യേക പരിശീലനം
ദുബായിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനം. ഇതിനായി ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള പരിശീലകരെ നിയമിക്കുമെന്നും പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റിലെ അധ്യാപകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗത്തിലും അതിന്റെ ആപ്ലിക്കേഷനുകളിലും പരിശീലനം നല്‍കുന്നതിനുള്ള ഒരു പ്രോഗ്രാം

More »

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റും റസിഡന്‍സി വീസയും ഇനി അഞ്ചു ദിവസത്തിനുള്ളില്‍ ലഭിക്കും
യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വീസകളും ഇനി അഞ്ചു ദിവസത്തിനുള്ളില്‍ ലഭിക്കും. വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്‌ഫോമിന്റെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചതിന് ശേഷമാണ് 30 ദിവസത്തില്‍ നിന്ന് അഞ്ചു ദിവസമായി കുറച്ചത്. യുഎഇയില്‍ ബിസിനസ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി

More »

യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്വാഗതം ചെയ്ത് ജനത
ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നയവും മാനദണ്ഡങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാനുള്ള തീരുമാനം വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍. പുതിയ ഗര്‍ഭഛിദ്ര നയം അനുസരിച്ച് ഗര്‍ഭിണിയുടെ

More »

റെഡ് സിഗ്നല്‍ ; അപകടങ്ങള്‍ കൂടുതലും ദുബായില്‍
യുഎഇയില്‍ റെഡ് സിഗ്നല്‍ മറികടന്നുള്ള അപകടങ്ങളില്‍ കൂടുതലും ദുബായിലാണെന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷമുണ്ടായ 143 അപകടങ്ങളില്‍ 89 എണ്ണം ദുബായിലായിരുന്നു. അബുദാബിയില്‍ 43, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളില്‍ മൂന്നു വീതം, റാസല്‍ഖൈമയില്‍ 2 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ അപകടങ്ങളുടെ കണക്ക്. 2023 ല്‍ യുഎഇയില്‍ റെഡ് സിഗ്നല്‍ മറികടന്നതു മൂലം 86337 നിയമ ലംഘനങ്ങള്‍

More »

ബലിപെരുന്നാള്‍ അവധി ദിനത്തില്‍ ദുബായ് ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം
ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായിലെ ചില ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം. എമിറേറ്റിലെ എട്ട് ബീച്ചുകളിലാണ് പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. ഖോര്‍ അല്‍മംസാര്‍ ബീച്ച്, കോര്‍ണിഷ് അല്‍മംസാര്‍, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബല്‍ അലി ബീക്ക് എന്നീ ബീച്ചുകളില്‍ ബെലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍

More »

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍

പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കും; മുന്നറിയിപ്പുമായി യുഎഇ

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകരായ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ 31നു ശേഷം റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍