യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റും റസിഡന്‍സി വീസയും ഇനി അഞ്ചു ദിവസത്തിനുള്ളില്‍ ലഭിക്കും
യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വീസകളും ഇനി അഞ്ചു ദിവസത്തിനുള്ളില്‍ ലഭിക്കും. വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമിന്റെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചതിന് ശേഷമാണ് 30 ദിവസത്തില്‍ നിന്ന് അഞ്ചു ദിവസമായി കുറച്ചത്.
യുഎഇയില്‍ ബിസിനസ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്ഫോമിന്റെ ആദ്യ ഘട്ടം ഏപ്രിലില്‍ ദുബായില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലും ഇതു നടപ്പിലാക്കുന്നു. വര്‍ക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തില്‍ ഏകദേശം ആറു ലക്ഷം കമ്പനികളും 70 ലക്ഷത്തിലേറെ തൊഴിലാളികളും ഉള്‍പ്പെടുന്നു.