UAE
ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അടിയന്തരമായി ലോഗോ മാറ്റം പ്രാബല്യത്തില്‍ വരുത്തണമെന്ന് അദ്ദേഹം ഉത്തരവിട്ടു. പുതിയ സര്‍ക്കാര്‍ ലോഗോയ്ക്ക് ഒപ്പം ഓരോ വകുപ്പിനും നിലവിലുള്ള അവരുടെ ലോഗോ ഉപയോഗിക്കാം. ആറു മാസത്തിനകം എല്ലാ വകുപ്പുകളും പുതിയ ലോഗോയിലേക്ക് മാറണം.
പ്രീ എന്‍ട്രി വീസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി വിദേശകാര്യ മന്ത്രാലയം. വീസ ഇളവ് നയത്തില്‍ പുതുക്കിയതോടെയാണ് ഇതു സാധ്യമായത്. എന്നാല്‍ വീസ ഓണ്‍ അറൈവല്‍ രാജ്യങ്ങളില്‍ ഇന്ത്യയില്ല. എന്നാല്‍ പാസ്പോര്ട്ടുകള്, അമേരിക്ക നല്കുന്ന സന്ദര്‍ശക വീസ അല്ലെങ്കില്‍ പെര്‍മനന്റ് റസിഡന്റ് കാര്‍ഡ് അതുമല്ലെങ്കില്‍
ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ യുഎഇ ഗാസയിലേക്ക് കര വ്യോമ സമുദ്ര പാതകളിലൂടെ കൂടുതല്‍ ഭക്ഷണം എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഗാസയില്‍ അടക്കം ലോകത്താകമാനം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി വേള്‍ഡ് സെന്‍ട്രല്‍ കിച്ചന് നടത്തുന്ന സേവനങ്ങളെ യുഎഇ പ്രസിഡന്റ്
വ്യാജ സ്വദേശിവത്കരണ നിയമനം നടത്തിയ 1202 സ്വകാര്യ കമ്പനികളെ കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിററൈസേഷന്‍ മന്ത്രാലയം അറിയിച്ചു. 2022 ന്റെ ആദ്യ പകുതി മുതല്‍ 2024 മാര്‍ച്ചുവരെ കമ്പനികള്‍ വ്യാജമായി നിയമിച്ചത് 1963 സ്വദേശികളെ .നിയമ ലംഘനം നടത്തിയ കമ്പനികള്‍ക്ക് 20000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കുറ്റകൃത്യത്തിന്റെ പ്രാധാന്യം അനുസരിച്ച് കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക്
റംസാനില്‍ 50 ലക്ഷം പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം തുടക്കമിട്ടു. എമിറേറ്റ്സ് ഫുഡ് ബാങ്ക്, ദുബായിലെ 350 ഹോട്ടലുകള്‍, ഭക്ഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും
ഷാര്‍ജയിലെ കല്‍ബ നഗരത്തില്‍ ആളുകള്‍ക്കായി ഹാങ്ങിംഗ് ഗാര്ഡന് തുറന്നു. ഇതോടെ യുഎഇയിലെ ഏറ്റവും പുതിയ ആകര്‍ഷണമായി മാറിയിരിക്കുകയാണ് 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. കല്ബഷാര്ജ റോഡിലെ ഹാങ്ങിംഗ് ഗാര്ഡന്, വെള്ളിയാഴ്ച ഷാര്‍ജ
എമിറേറ്റില്‍ യാചകര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ദുബൈ പൊലീസ്. റമദാന് ആദ്യദിനമായ തിങ്കളാഴ്ച മാത്രം 17 പേരെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൊലീസ് പിടികൂടി. വിശുദ്ധ മാസത്തില്‍ ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് പൊലീസ് യാചകനെതിരെ പൊരുതുക എന്ന കാമ്പയിന് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് 17 പേര് പിടിയിലായത്. പിടിയിലായവരില്‍ 13 പേര് പുരുഷന്മാരും നാലു പേര്
നഗരത്തില്‍ ഓരോ ദിവസവും വിതരണം ചെയ്യുക 12 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍. നോമ്പുതുറ സമയങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 1200 പെര്‍മിറ്റുകള്‍ അനുവദിച്ചതായി എമിറേറ്റിലെ ഇസ്ലാമിക കാര്യ ജീവകാരുണ്യ വകുപ്പ് അറിയിച്ചു. സമൂഹത്തിലെ പൗരന്മാരും പ്രവാസികളുമായ ജനങ്ങള്‍ക്ക് ഉപകാര പ്രദമായ നിരവധി പരിപാടികളും വകുപ്പ്
കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ശേഷം ശേഷം യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് വിരാമമായി. യുഎഇയിലെ കഠിനമായ കാലാവസ്ഥ അവസാനിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ദുരന്ത നിവാരണ അതോറിറ്റി സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ അറിയിച്ചു. ഇന്നു മുതല്‍ ഈ ആഴ്ച അവസാനിക്കുന്നത് വരെയുള്ള