പ്രീ എന്‍ട്രി വീസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം

പ്രീ എന്‍ട്രി വീസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം
പ്രീ എന്‍ട്രി വീസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയം. വീസ ഇളവ് നയത്തില്‍ പുതുക്കിയതോടെയാണ് ഇതു സാധ്യമായത്. എന്നാല്‍ വീസ ഓണ്‍ അറൈവല്‍ രാജ്യങ്ങളില്‍ ഇന്ത്യയില്ല. എന്നാല്‍ പാസ്‌പോര്‍ട്ടുകള്‍, അമേരിക്ക നല്‍കുന്ന സന്ദര്‍ശക വീസ അല്ലെങ്കില്‍ പെര്‍മനന്റ് റസിഡന്റ് കാര്‍ഡ് അതുമല്ലെങ്കില്‍ യുകെയിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കുറഞ്ഞത് ആറു മാസമെങ്കിലും സാധുതയുള്ള റസിഡന്റ് വീസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ അനുവദിക്കുന്നു. ഇത് 14 ദിവസത്തെ താമസം അനുവദിക്കുകയും 14 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും നല്‍കുകയും ചെയ്യുന്നു.

Other News in this category



4malayalees Recommends