ഫുഡ് ബാങ്ക് വഴി ഭക്ഷണ വിതരണം ; 50 ലക്ഷം പേരുടെ വിശപ്പകറ്റാന്‍ യുഎഇ

ഫുഡ് ബാങ്ക് വഴി ഭക്ഷണ വിതരണം ; 50 ലക്ഷം പേരുടെ വിശപ്പകറ്റാന്‍ യുഎഇ
റംസാനില്‍ 50 ലക്ഷം പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്‌നി ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം തുടക്കമിട്ടു.

എമിറേറ്റ്‌സ് ഫുഡ് ബാങ്ക്, ദുബായിലെ 350 ഹോട്ടലുകള്‍, ഭക്ഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും ബാക്കി വരുന്ന ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകരെത്തി ശേഖരിച്ച് ഫുഡ് ബാങ്ക് വഴി വിതരണം ചെയ്യുമെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചു. ഫുഡ് ബാങ്ക് തുടങ്ങിയതു മുതല്‍ ഇതുവരെ 3.5 കോടി പേര്‍ക്ക് ഭക്ഷണമെത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends