UAE
സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്. ഇത്തരം സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകള്‍ തുറക്കരുത്. സേവന വാഗ്ദാനവും ഓഫറുകളുമായി എത്തുന്ന ഇമെയില്‍, എസ്എംഎസ് ,ഫോണ്‍ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടു. ഇടപാടുകാരുടെ വ്യക്തിഗത ,ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിക്കുന്ന ഇവര്‍ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സിസിവി നമ്പര്‍, പാസ്വേഡ്, എടിഎം പിന്‍ നമ്പര്‍, ഒടിപി എന്നിവ ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും നല്‍കരുത്. ബാങ്കോ ജീവനക്കാരോ ഇത്തരം വിവരങ്ങള്‍ ചോദിക്കില്ലെന്നും
പാം ജുമൈറയുടെ ഇരട്ടി വലുപ്പത്തില്‍ പാം ജബല്‍ അലി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രരധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മുക്തും. 110 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന രീതിയിലാണ്. പദ്ധതി ലോഞ്ചിങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. പാം ജബല്‍ അലിയില്‍ 80 ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടാകും. 2033 ഓടെ ദുബൈയുടെ സാമ്പത്തിക മേഖല
ആറു മാസത്തിലധികം വിദേശത്ത് തങ്ങുന്നവര്‍ പുനപ്രവേശനത്തിന് അപേക്ഷിക്കുന്നത് സ്‌പോണ്‍സര്‍ഷിപ് മാനദണ്ഡമാക്കിയാകണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. ജോലിക്കാര്‍ കമ്പനി അക്കൗണ്ട് വഴിയും ആശ്രിത വീസക്കാര്‍ സ്‌പോണ്‍സറുടെ വ്യക്തിഗത അക്കൗണ്ട് വഴിയും അപേക്ഷിക്കണം. വൈകിയതിന്റെ കാരണം
ഏഷ്യക്കാരനായ നിക്ഷേപകനേയും പെണ്‍സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവര്‍ച്ച നടത്തിയ പത്തംഗ സംഘത്തിന് ദുബായ് ക്രിമിനല്‍ കോടതി പത്തുവര്‍ഷം തടവും 26.05 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. 2022 ജുലൈയില്‍ ദുബായ് സിലിക്കണ്‍ ഒയാസിലെ വില്ലയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. 26.05 ലക്ഷം ദിര്‍ഹം മൂല്യം വരുന്ന ഏഴു ലക്ഷം ഡിജിറ്റല്‍ കറന്‍സി നിര്‍ബന്ധപൂര്‍വം കവര്‍ച്ചാ
ആറു മാസത്തില്‍ കൂടുതല്‍ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാര്‍ക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു. ഇതേസമയം ഗോള്‍ഡന്‍ വീസക്കാര്‍ക്ക് ഇളവുണ്ട്. യുഎഇ വീസക്കാര്‍ക്ക് വിദേശത്തു താങ്ങാവുന്ന പരമാവധി കാലാവധി ആറു മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ്
ശമ്പളം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയില്‍ രാജ്യത്തെ 98 ശതമാനം ജീവനക്കാരും രജിസ്റ്റര്‍ ചെയ്തതായി മാനവ വിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയിലുള്ളവര്‍ക്കു തൊഴില്‍ കരാര്‍ പ്രകാരമുള്ള വേതനം കുടിശികയാകാതെ ലഭ്യമാക്കുന്നതാണ് 2009 ല്‍ ഡബ്ല്യു പി എസ് നിലവില്‍ വന്നത്. ഡബ്ല്യു പിഎസ് പദ്ധതിയില്‍ അംഗങ്ങളായ കമ്പനികളുടെ എണ്ണത്തില്‍ 3.34 ശതമാനം വര്‍ധന. വേതനം
എമിറേറ്റ്‌സ് ഐഡി പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴ. പുതിയ ഐഡി എടുക്കുന്നതു വൈകിയാലും പഴയതു പുതുക്കുന്നത് വൈകിയാലും ഓരോ ദിവസത്തിനും പിഴയുണ്ടാകും. കാലാവധി പൂര്‍ത്തിയായി 30 ദിവസം വരെ പുതുക്കാന്‍ സമയമുണ്ട്. അതു കഴിഞ്ഞുള്ള ദിവസങ്ങള്‍ക്കാണ് പിഴയീടാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ കാര്‍ഡ് പുതുക്കുന്നത് വൈകിയാലും ഇതേ തുകയാണ് പിഴ. പരമാവധി ആയിരം ദിര്‍ഹം വരെ
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. താനൂര്‍ പകരയിലെ പരേതനായ നന്ദനില്‍ ആലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്തീന്‍ കുട്ടിയാണ് (46) അജ്മാനില്‍ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ റുബീന, മക്കള്‍ മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ് ഖബറടക്കം
യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടത് ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് സംഭവിച്ച പിഴവ് മൂലമാണെന്ന് കണ്ടെത്തല്‍. റാഷിദ് റോവറിനെയും വഹിച്ചു കൊണ്ടുള്ള ഹകുട്ടോ ആര്‍ ലാന്‍ഡറിന് ചന്ദ്രോപരിതലത്തിന് അഞ്ച് കിലോമീറ്റര്‍ മുകളില്‍ വച്ച് നിയന്ത്രണം നഷ്ടമായതായി നിര്‍മാതാക്കളായ ഐ സ്‌പേസ് അറിയിച്ചു. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ഹകുട്ടോ ആര്‍ എം