UAE

സുഹൃത്തുക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നു ; യുഎഇയില്‍ 20 കാരനായ യുവാവ് രാവിലെ മരിച്ച നിലയില്‍
മലയാളി യുവാവ് യുഎഇയില്‍ അന്തരിച്ചു.പാലക്കാട് സ്വദേശിയാണ് മരിച്ചത്. പട്ടാമ്പി വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍തൊടി സുഹൈല്‍ ആണ് ഉമ്മുല്‍ ഖുവൈനില്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് വിവരം. ഇരുപത് വയസ്സായിരുന്നു. വിസ പുതുക്കുന്നതിനായി യുഎഇയില്‍ എത്തിയതായിരുന്നു സുഹൈല്‍. സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. രാവിലെ ഉറക്കത്തില്‍ നിന്നും സുഹൈല്‍ എഴുന്നേല്‍ക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് ഷറഫുദ്ദീന്‍ (ബാവ) ഹമരിയയില്‍ 25 വര്‍ഷമായി ശറഫ് കോ ഓയില്‍ കമ്പനിയിരുന്നു. ഇപ്പോള്‍ യു.കെയിലാണ്.

More »

ദുബായില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു
സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതോടെ 2022 ല്‍ ദുബായില്‍ കുറ്റകൃത്യ നിരക്ക് 63.2 ശതമാനം കുറഞ്ഞു. എമിറേറ്റില്‍ ഉടനീളം സുരക്ഷാ പദ്ധതി വ്യാപകമാക്കിയതാണ് കുറ്റകൃത്യം കുറയാന്‍ ഇടയായതെന്ന് ദുബായ് പൊലീസ് മധാവി പറഞ്ഞു. കുറ്റകൃത്യത്തിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിലും വിജയിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 422 പേരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തു.

More »

യുഎഇയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; നാലു ചൈനീസ് പൗരന്മാര്‍ക്ക് തടവ്
തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് നാല് ചൈനീസ് പൗരന്മാരെ മൂന്നു വര്‍ഷം തടവിലാക്കാന്‍ ദുബായ് ക്രിമിനല്‍ കോടതി വിധിച്ചു. ദുബായില്‍ ഒരു ചൈനീസ് വനിത നല്‍കിയ പരാതിയിലാണ് വിധി. 2022 ഓഗസ്റ്റിലായിരുന്നു സംഭവം. ഡിജിറ്റല്‍ കറന്‍സി നല്‍കാന്‍ ജബല്‍ അലിയില്‍ എത്തിയ യുവതിയെ നാലു പേര്‍ ചേര്‍ന്ന് ബലമായി പിടിച്ച് വാഹനത്തിന്റെ പിന്‍സീറ്റിലേക്ക് മാറ്റി കൈകാലുകളും

More »

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മൂന്നു വര്‍ഷം കൊണ്ടു തുടച്ചുനീക്കും
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സമ്പൂര്‍ണ നിരോധനം മൂന്നു വര്‍ഷ്തിനകം നടപ്പിലാക്കാന്‍ യുഎഇ. നിലവില്‍ അബുദാബി, ദുബായ്, അജ്മാന്‍ എമിറേറ്റുകളില്‍ പ്രാബല്യത്തിലുള്ള നിയമം 2024 ജനുവരി 1 മുതല്‍ യുഎഇയില്‍ ഉടനീളം വ്യാപിപ്പിക്കും. പ്ലാസ്റ്റിക്, പ്ലേറ്റ്, കത്തി ,സ്പൂണ്‍, പാത്രങ്ങള്‍ തുടങ്ങി പ്ലാസ്റ്റിക് ഉപയോഗിച്ച നിര്‍മിച്ചവയെല്ലാം നിരോധിക്കും. 2026 ജനുവരി 1 മുതല്‍

More »

തൊഴിലാളികളെ അവഗണിക്കരുത്, പരുക്കേറ്റാല്‍ 48 മണിക്കൂറിനകം പൊലീസിനെ അറിയിക്കണം
തൊഴിലിടങ്ങളില്‍ പരുക്കേറ്റു ചികിത്സ തേടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പൊലീസ് സ്റ്റേഷനുകളില്‍  അറിയിക്കണം. പരുക്കേറ്റ സാഹചര്യം വിശദമായി പരിശോധിച്ച ശേഷമായിരിക്കും നഷ്ടപരിഹാരം ലഭിക്കുക.  തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയോ തൊഴിലിന്റെ ഭാഗമായി രോഗ ബാധിതനാവുകയോ ചെയ്താല്‍ അടിയന്തരമായി ചികിത്സയ്ക്ക് വിധേയമാക്കണം. പരുക്കേറ്റതിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍

More »

യുഎഇയിലേക്കുള്ള ആഭരണ കയറ്റുമതിയില്‍ 8.26 ശതമാനം വര്‍ധന
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള രത്‌ന ആഭരണ കയറ്റുമതി 8.26 ശതമാനം വര്‍ധിച്ചതായി ഇന്ത്യന്‍ ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കയറ്റുമതി ഊര്‍ജിതമാക്കിയെന്ന് ജിജെഇപിസി ജെം ചെയര്‍മാന്‍ വിപുല്‍ഷാ പറഞ്ഞു. 45.7 ബില്യണ്‍ ഡോളര്‍ (3.76 ലക്ഷം കോടി രൂപ) വ്യാപാരം എന്നതാണ് ഈ സാമ്പത്തിക വര്‍ഷത്തെ

More »

മൂടല്‍ മഞ്ഞ് ; താളം തെറ്റി 20 വിമാന സര്‍വീസുകള്‍
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള 20 വിമാന സര്‍വീസുകള്‍ താളം തെറ്റിയത് പ്രവാസികളെ ദുരിതത്തിലാക്കി. യുഎഇ, ബഹ്‌റൈന്‍, സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളെയാണ് ബാധിച്ചത്. ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഫ്‌ളൈ ദുബായ്, എയര്‍ ഇന്ത്യ, ഗള്‍ഫ് എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, സൗദിയ എന്നീ

More »

വിദേശ വസ്തുക്കള്‍ക്ക് ദുബായില്‍ കസ്റ്റംസ് ഡ്യൂട്ടി
വിദേശത്തു നിന്നു വാങ്ങുന്ന സാധനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താന്‍ ദുബായ് തീരുമാനം. സാധനങ്ങളുടെ മൂല്യം 300 ദിര്‍ഹത്തില്‍ അധികമാണെങ്കില്‍ വിമാനത്താവളത്തില്‍ അഞ്ചു ശതമാനം കസ്റ്റംസ് നികുതി ചുമത്തും. ജിസിസി രാജ്യങ്ങളില്‍ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്ന വസ്തുക്കള്‍ക്ക് ഡ്യൂട്ടിയില്ല. രാജ്യത്തിന് പുറത്തുനിന്നു വാങ്ങുന്ന സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം കസ്റ്റംസ്

More »

അനധികൃത താമസം തടയാനുള്ള പരിശോധനകള്‍ തുടങ്ങി
പാര്‍പ്പിട സമുച്ചയങ്ങളിലെ അനധികൃത താമസം തടയാനുള്ള പരിശോധനകള്‍ തുടങ്ങി. ഒരു മുറിയില്‍ മൂന്നു പേര്‍ക്കാണ് പരമാവധി അനുമതിയുള്ളത്. സ്റ്റുഡിയോ ഫ്‌ളാറ്റില്‍ കുടുംബമായാണ് താമസിക്കുന്നതെങ്കില്‍ മൂന്നുപേര്‍ക്കാണ് അനുമതി. ബാച്ചിലറെങ്കില്‍ രണ്ടു പേര്‍ക്കാണ് അനുമതി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക്

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും