റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ
റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍.

1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ് പറയുന്നു.

ഉള്‍പ്രദേശങ്ങളിലും നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. കെട്ടിടങ്ങള്‍ക്ക് പുറമേ സ്ഥലവും നിര്‍ദ്ദിഷ്ട പദ്ധതികളിലെ ഫ്‌ളാറ്റുകളുടേയും ഇടപാടുകളും ഇതില്‍ ഉള്‍പ്പെടും.

Other News in this category4malayalees Recommends