UAE

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നാളെ മുതല്‍
46നാള്‍ നീളുന്ന ഷോപ്പിങ് പൂരത്തിന് നാളെ തുടക്കം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ 28ാം എഡിഷനില്‍ ഷോപ്പിങ്ങിനൊപ്പം ദൃശ്യ ശ്രവ്യ വിരുന്നും സമ്മാനങ്ങള്‍ നേടാനുള്ള അവസരവും കാത്തിരിക്കുന്നു. നാളെ മുതല്‍ ജെബിആര്‍ ദ് ബീച്ചില്‍ ഡ്രോണ്‍ ഷോ തുടങ്ങും. രാത്രി 7നും 10നും നടക്കുന്ന ഡ്രോണ്‍ ഷോയില്‍ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്തു തെളിയും. ദ് ബീച്ചില്‍ രാജ്യാന്തര ഷോപ്പിങ് ബ്രാന്‍ഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. ബീച്ച് റസ്റ്ററന്റുകളില്‍ കടല്‍ കാഴ്ചകള്‍ കണ്ട് ഭക്ഷണം ആസ്്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. എക്‌സ്‌പോ സിറ്റി അല്‍വാസല്‍ പ്ലാസയില്‍ മഞ്ഞുകൂടാരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.  

More »

യുഎഇയില്‍ 96 ശതമാനം വാഹന അപകടങ്ങള്‍ക്കും കാരണം മൊബൈല്‍
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് 95 ശതമാനം അപകടങ്ങള്‍ക്കും കാരണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഒരാളുടെ അശ്രദ്ധ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവഹാനിക്കും ഗുരുതര പരിക്കിനും കാരണമാകുന്നു. റെഡ് സിഗ്നല്‍ മറികടന്നുണ്ടായ ഗുരുതര അപകട ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.സ്വന്തം സുരക്ഷയും മറ്റു യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന്

More »

ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി വിധി
ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബിയിലെ ഒരു റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്തിരുന്നയാളാണ് അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി സിവില്‍ കോടതിയിയെ സമീപിച്ചത്. റസ്റ്റോറന്റിലെ ഒരു മെഷീനില്‍ കുടുങ്ങിയാണ് പരാതിക്കാരന് വലതു കൈ

More »

ലോകത്തില്‍ ഏറ്റവും സ്വീകാര്യത യുഎഇ പാസ്‌പോര്‍ട്ടിന്
ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേത്. ആഗോള തലത്തില്‍ 91 ശതമാനം രാജ്യങ്ങളിലേക്കും മുന്‍കൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണ് യുഎഇ പാസ്‌പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തിയത്. സമ്പന്ന രാജ്യമായ അമേരിക്കയെ (83 ശതമാനം) പിന്തള്ളിയാണ് നേട്ടം കൊയ്തത്.ജര്‍മ്മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ലക്‌സംബര്‍ഗ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളേയും യുഎഇ

More »

107 കിലോ ലഹരി പിടികൂടി അബുദാബി പൊലീസ്
ലഹരിമാഫിയയ്‌ക്കെതിരെ അബുദാബി പൊലീസ് രംഗത്ത്. കഴിഞ്ഞ ദിവസം 107 കിലോ ലഹരിയാണ് പൊലീസ് പിടികൂടിയത്. ഏഴു പേരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ഇതുവരെ 2.6 ടണ്‍ ലഹരിമരുന്നും 15 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തു. പൊതു ജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ലഹരി മരുന്ന് നിര്‍മാര്‍ജന വിഭാഗം ഡയറക്ടര്‍ വ്യക്തമാക്കി. രഹസ്യമായി യുഎഇയിലെത്തിച്ച

More »

യുഎഇയില്‍ തൊഴില്‍ കരാര്‍ ഇനി മിനിറ്റുകള്‍ക്കകം ലഭിക്കും
യുഎഇയില്‍ തൊഴില്‍ കരാര്‍ ഇനി മിനിറ്റുകള്‍ക്കകം ലഭിക്കും. രണ്ടു ദിവസം എടുത്തിരുന്ന നടപടിക്രമങ്ങള്‍ സ്മാര്‍ട്ട് സംവിധാനത്തിലൂടെ അരമണിക്കൂറായി കുറച്ചു. പദ്ധതി ആരംഭിച്ച് രണ്ടു ദിവസത്തിനകം 35000 ത്തിലേറെ തൊഴില്‍ കരാറുകള്‍ പൂര്‍ത്തിയാക്കിയതായി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ സംവിധാനമാണ് നടപ്പാക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് അടക്കം

More »

കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ അവരുടെ ദൈനം ദിന കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാനും ശ്രദ്ധ ചെലുത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ദുബൈ ജുവനൈല്‍ പ്രോസിക്യൂഷന്‍. കൂടാതെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം കൗമാരക്കാര്‍ ഉള്‍പ്പെടെ 162 കേസുകള്‍ കൈകാര്യം

More »

ഷാര്‍ജയില്‍ ഒഴിഞ്ഞ പാര്‍ക്കിങ് സ്ഥലങ്ങള്‍ അടക്കുന്നു ; ഇനി പണമടച്ചുള്ള പാര്‍ക്കിങ്
ഷാര്‍ജയിലെ ഒഴിഞ്ഞ സ്ഥലങ്ങളിലെ വാഹനം പാര്‍ക്കം ചെയ്യുന്നവര്‍ ഇനി പണം കൊടുക്കുന്ന പാര്‍ക്കിങ്ങിലേക്ക് നീങ്ങണം. എമിറേറ്റ്‌സിലെ ഇത്തരം സ്ഥലങ്ങളെല്ലാം അധികൃതര്‍ അടച്ചുപൂട്ടുന്നു. ഇനി മുതല്‍ പൊതു പാര്‍ക്കിങ് ഉപയോഗിക്കുകയോ അല്ലെങ്കില്‍ പണമടച്ചുള്ള സ്വകാര്യ പാര്‍ക്കിങ് ലോട്ടുകള്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം. താമസക്കാര്‍ക്ക് ശരിയായ പാര്‍ക്കിങ് ഇടം നല്‍കുന്നതിനും

More »

ഫോണ്‍ മോഷ്ടിച്ചു; യുഎഇയില്‍ പ്രവാസി വനിത കുടുങ്ങി
യുഎഇയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രവാസി വനിതയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ഒരു മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് ദുബൈ കോടതിയുടെ വിധി. 36 വയസുകാരിയായ ഏഷ്യക്കാരിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഫാര്‍മസിയിലെത്തിയ ഒരു വനിതാ ഉപഭോക്താവിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. മരുന്ന് വാങ്ങാനെത്തിയ ഇവര്‍ ഫോണ്‍ മറന്നുവെച്ച് പോവുകയായിരുന്നു. പിന്നീട് ഫോണ്‍

More »

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ