107 കിലോ ലഹരി പിടികൂടി അബുദാബി പൊലീസ്

107 കിലോ ലഹരി പിടികൂടി അബുദാബി പൊലീസ്

ലഹരിമാഫിയയ്‌ക്കെതിരെ അബുദാബി പൊലീസ് രംഗത്ത്. കഴിഞ്ഞ ദിവസം 107 കിലോ ലഹരിയാണ് പൊലീസ് പിടികൂടിയത്. ഏഴു പേരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ഇതുവരെ 2.6 ടണ്‍ ലഹരിമരുന്നും 15 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തു.

പൊതു ജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ലഹരി മരുന്ന് നിര്‍മാര്‍ജന വിഭാഗം ഡയറക്ടര്‍ വ്യക്തമാക്കി.

രഹസ്യമായി യുഎഇയിലെത്തിച്ച ലഹരിമരുന്ന് വിവിധ സ്ഥലങ്ങളിലായി കുഴിച്ചിട്ടിരിക്കുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ച് ലഹരി വാങ്ങുന്നതിനിടെയാണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്.


Other News in this category



4malayalees Recommends