യുഎഇയില്‍ 96 ശതമാനം വാഹന അപകടങ്ങള്‍ക്കും കാരണം മൊബൈല്‍

യുഎഇയില്‍ 96 ശതമാനം വാഹന അപകടങ്ങള്‍ക്കും കാരണം മൊബൈല്‍
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് 95 ശതമാനം അപകടങ്ങള്‍ക്കും കാരണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഒരാളുടെ അശ്രദ്ധ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവഹാനിക്കും ഗുരുതര പരിക്കിനും കാരണമാകുന്നു.

റെഡ് സിഗ്നല്‍ മറികടന്നുണ്ടായ ഗുരുതര അപകട ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.സ്വന്തം സുരക്ഷയും മറ്റു യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്.

2021 ല്‍ 3488 അപകടങ്ങളിലായി 381 പേരുടെ ജീവന്‍ നഷ്ടമാവുകയും 2620 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Other News in this category



4malayalees Recommends