ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി വിധി

ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി വിധി
ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബിയിലെ ഒരു റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്തിരുന്നയാളാണ് അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി സിവില്‍ കോടതിയിയെ സമീപിച്ചത്. റസ്റ്റോറന്റിലെ ഒരു മെഷീനില്‍ കുടുങ്ങിയാണ് പരാതിക്കാരന് വലതു കൈ നഷ്ടമായത്.

തനിക്ക് കൈ നഷ്ടമായ അപകടത്തിനും, താന്‍ സഹിച്ച വേദനയ്ക്കും പകരമായി രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ജോലി സ്ഥലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ തൊഴിലുടമ സ്വീകരിച്ചില്ലെന്നും ഇതാണ് തന്റെ കൈ മെഷീനിനുള്ളില്‍ കുടുങ്ങാനും അങ്ങനെ കൈ മുറിച്ചു മാറ്റാനും കാരണമായതെന്നായിരുന്നു ആരോപണം. കേസ് പരിഗണിച്ച കോടതി, പരാതിക്കാരന്റെ കൈ നഷ്ടമായതിന് പകരമായി ഒരു ലക്ഷം ദിര്‍ഹവും കോടതി ചെലവായി പതിനായിരം ദിര്‍ഹവും തൊഴിലുടമ നല്‍കണമെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

Other News in this category



4malayalees Recommends