യുഎഇയില്‍ തൊഴില്‍ കരാര്‍ ഇനി മിനിറ്റുകള്‍ക്കകം ലഭിക്കും

യുഎഇയില്‍ തൊഴില്‍ കരാര്‍ ഇനി മിനിറ്റുകള്‍ക്കകം ലഭിക്കും
യുഎഇയില്‍ തൊഴില്‍ കരാര്‍ ഇനി മിനിറ്റുകള്‍ക്കകം ലഭിക്കും. രണ്ടു ദിവസം എടുത്തിരുന്ന നടപടിക്രമങ്ങള്‍ സ്മാര്‍ട്ട് സംവിധാനത്തിലൂടെ അരമണിക്കൂറായി കുറച്ചു. പദ്ധതി ആരംഭിച്ച് രണ്ടു ദിവസത്തിനകം 35000 ത്തിലേറെ തൊഴില്‍ കരാറുകള്‍ പൂര്‍ത്തിയാക്കിയതായി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി.

ഡിജിറ്റല്‍ സംവിധാനമാണ് നടപ്പാക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട അപേക്ഷകളും രേഖകളും ഡിജിറ്റലായി സമര്‍പ്പിച്ചാല്‍ നടപടി വേഗത്തിലാകും. മന്ത്രാലയത്തിന്റെ ആപ്പ് വഴി നൂറിലേറെ സേവനങ്ങള്‍ ലഭിക്കും.

Other News in this category4malayalees Recommends