46നാള്‍ നീളുന്ന ഷോപ്പിങ് പൂരത്തിന് നാളെ തുടക്കം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ 28ാം എഡിഷനില്‍ ഷോപ്പിങ്ങിനൊപ്പം ദൃശ്യ ശ്രവ്യ വിരുന്നും സമ്മാനങ്ങള്‍ നേടാനുള്ള അവസരവും കാത്തിരിക്കുന്നു. നാളെ മുതല്‍ ജെബിആര്‍ ദ് ബീച്ചില്‍ ഡ്രോണ്‍ ഷോ തുടങ്ങും.
രാത്രി 7നും 10നും നടക്കുന്ന ഡ്രോണ്‍ ഷോയില്‍ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്തു തെളിയും. ദ് ബീച്ചില്‍ രാജ്യാന്തര ഷോപ്പിങ് ബ്രാന്‍ഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. ബീച്ച് റസ്റ്ററന്റുകളില്‍ കടല്‍ കാഴ്ചകള്‍ കണ്ട് ഭക്ഷണം ആസ്്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. എക്‌സ്‌പോ സിറ്റി അല്‍വാസല്‍ പ്ലാസയില്‍ മഞ്ഞുകൂടാരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.