UAE

യുഎഇ എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പ് ; ഇന്ത്യന്‍ ഡ്രൈവര്‍ക്ക് 15 മില്യണ്‍ സമ്മാനം
യുഎഇ എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പില്‍ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് 15 മില്യണ്‍ സമ്മാനം. 33 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഇന്ത്യാക്കാരനായ അജയ് ഒഗുളയെ തേടിയെത്തിയത്. 31കാരനായ അജയ് വെറുതെ ഒരു ഭാഗ്യ പരീക്ഷണത്തിനായി എടുത്ത ടിക്കറ്റാണു ഭാഗ്യം കൊണ്ടു ചെന്നത്. നാലു വര്‍ഷം മുന്‍പ് ദുബായിലെത്തിയ അജയ് ഒരു ജ്വല്ലറിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. സ്വന്തമായി ഒരു വീടു വയ്ക്കുക, ഒരു നിര്‍മ്മാണ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് അജയ്യുടെ സ്വപ്നങ്ങള്‍. പ്രായമായ അമ്മയുടെയും സഹോദരങ്ങളുടെയും അത്താണിയാണ് അജയ്. കുടുംബത്തെ കഴിയുന്നതും സഹായിക്കണം. തനിക്കും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഇപ്പോഴും താന്‍ കോടിപതി ആയത് വിശ്വസിക്കാനായിട്ടില്ല. പാവപ്പെട്ടവരെ സഹായിക്കാനും താന്‍ തുക ചെലവാക്കുമെന്നും അജയ്

More »

വിദേശ യാത്രയ്ക്ക് മുമ്പ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്നറിയിപ്പ്
കോവിഡിന്റെ  പുതിയ വകഭേദം ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നു യുഎഇയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ശൈത്യകാല അവധിക്കും വിനോദ യാത്രയ്ക്കുമായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ 2,3 ഡോസ് എടുത്തവര്‍ യാത്രയ്ക്ക് മുമ്പ് മറ്റൊരു ബൂസ്റ്റര്‍ ഡോസ് കൂടി

More »

മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
 മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരനായിരുന്നു. റെയില്‍വേ തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സി (ശംഖ്) ചെയര്‍മാനായിരുന്നു. നിലവില്‍ പത്തനാപുരം വെട്ടിക്കവല കോണ്‍ഗ്രസ്

More »

യുഎഇ ഗോള്‍ഡന്‍ വീസ പട്ടിക വിപുലമാക്കി ; പുതിയതായി നാലു വിഭാഗങ്ങള്‍
യുഎഇ ഗോള്‍ഡന്‍ വീസ പദ്ധതിയിലേക്ക് നാലു വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. പുരോഹിതര്‍, മുതിര്‍ന്ന പണ്ഡിതര്‍, വ്യവസായം, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നീ മേഖലകളില്‍ ഉള്ളവര്‍ക്കാണ് പത്തു വര്‍ഷത്തെ ദീര്‍ഘകാല വീസ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ ലൈസന്‍സും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ശുപാര്‍ശ കത്തുകളും അനുസരിച്ചായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. വരും

More »

അബുദാബി വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന് തുടക്കമായി
മുഖം സ്‌കാന്‍ ചെയ്ത് (ഷേഷ്യല്‍ റെക്കഗ്നിഷന്‍ ) എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ബയോമെട്രിക് സംവിധാനത്തിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ തുടക്കമായി പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും കാണിക്കാതെ തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. യാത്രാക്കാരന്റെ മുഖം സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടര്‍ രേഖകള്‍ ഒത്തുകൂടി നിമിഷങ്ങള്‍ക്കകം യാത്രാനുമതി

More »

അബുദാബിയില്‍ നിര്‍മാണ മേഖല എഞ്ചിനീയര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡ് നിര്‍ബന്ധം
കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് അബുദാബിയില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ടാം പ്ലാറ്റ്‌ഫോമിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ രജിസ്‌ട്രേഷന്‍ കാര്‍ഡ് ഉള്ളവരെ മാത്രമേ നിര്‍മാണ മേഖലയില്‍ എഞ്ചിനീയറായി ജോലി ചെയ്യാന്‍ അനുവദിക്കൂ. നിര്‍മാണ മേഖലയുടെ സേവന ഗുണനിലവാരവും

More »

ഷാര്‍ജ ഷോപ്പിംഗ് പ്രൊമോഷന്‍സ് മേള ആരംഭിച്ചു
ഷാര്‍ജ ഷോപ്പിംഗ് പ്രൊമോഷന്‍സ് മേള ആരംഭിച്ചു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഷാര്‍ജ ഷോപ്പിംഗ് പ്രൊമോഷന്‍സ് മേള സംഘടിപ്പിക്കുന്നത്. എമിറേറ്റിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് എല്ലാ വര്‍ഷവും നടത്തുന്ന ഈ ഷോപ്പിംഗ് മേള ഉപഭോക്താക്കള്‍ക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും മേളയില്‍

More »

ലോകത്തിലെ ആദ്യ ഡിജിറ്റല്‍ സാമ്പത്തിക കോടതി യുഎഇയില്‍
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റല്‍ സാമ്പത്തിക കോടതി യുഎഇയില്‍ ആരംഭിച്ചു ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് ആസ്ഥാനം. രാജ്യാന്തര നിയമ വിദഗ്ധരായിരിക്കും കോടതിക്ക് നേതൃത്വം നല്‍കുക. പ്രത്യേക നിയമങ്ങള്‍ തയ്യാറാക്കുന്നതിനും നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ വഴി കൈകാര്യം

More »

സന്ദര്‍ശക വീസ പുതുക്കാന്‍ രാജ്യം വിടണം ; പുതിയ നിയമം തിരിച്ചടിയാകും
സന്ദര്‍ശക വീസ പുതുക്കാന്‍ രാജ്യം വിടണമെന്ന പുതിയ നിയമം എല്ലാ എമിറേറ്റിലും നടപ്പിലാക്കിയാല്‍ മലയാളികള്‍ക്ക് തിരിച്ചടിയാകും. ആയിരക്കണക്കിന് മലയാളികള്‍ സന്ദര്‍ശക വീസയില്‍ തൊഴിലന്വേഷണകരായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ കഴിയുന്നുണ്ട്. താല്‍ക്കാലിക ജോലിയില്‍ കയറിയവരും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീസ പുതുക്കാന്‍ രാജ്യത്തിന് പുറത്ത്

More »

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ