അബുദാബിയില്‍ നിര്‍മാണ മേഖല എഞ്ചിനീയര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡ് നിര്‍ബന്ധം

അബുദാബിയില്‍ നിര്‍മാണ മേഖല എഞ്ചിനീയര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡ് നിര്‍ബന്ധം
കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് അബുദാബിയില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ടാം പ്ലാറ്റ്‌ഫോമിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ രജിസ്‌ട്രേഷന്‍ കാര്‍ഡ് ഉള്ളവരെ മാത്രമേ നിര്‍മാണ മേഖലയില്‍ എഞ്ചിനീയറായി ജോലി ചെയ്യാന്‍ അനുവദിക്കൂ.

നിര്‍മാണ മേഖലയുടെ സേവന ഗുണനിലവാരവും സുരക്ഷയും പ്രൊഫണഷണല്‍ മികവും ഉയര്‍ത്തുകയാണ് ലക്ഷ്യം. സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയര്‍മാരും രജിസ്റ്റര്‍ ചെയ്യണം. തുല്യതാ സര്‍ട്ടിഫിക്കറ്റോ രജിസ്‌ട്രേഷന്‍ കാര്‍ഡോ ഉള്ളവര്‍ക്കു മാത്രമേ എഞ്ചിനീയര്‍ വീസ ലഭിക്കൂ. മറ്റു തസ്തികയില്‍ ഉള്ളവര്‍ക്ക് എന്‍ജിനീയറായി ജോലി ചെയ്യാന്‍ പാടില്ല.

Other News in this category



4malayalees Recommends