സന്ദര്‍ശക വീസ പുതുക്കാന്‍ രാജ്യം വിടണം ; പുതിയ നിയമം തിരിച്ചടിയാകും

സന്ദര്‍ശക വീസ പുതുക്കാന്‍ രാജ്യം വിടണം ; പുതിയ നിയമം തിരിച്ചടിയാകും
സന്ദര്‍ശക വീസ പുതുക്കാന്‍ രാജ്യം വിടണമെന്ന പുതിയ നിയമം എല്ലാ എമിറേറ്റിലും നടപ്പിലാക്കിയാല്‍ മലയാളികള്‍ക്ക് തിരിച്ചടിയാകും. ആയിരക്കണക്കിന് മലയാളികള്‍ സന്ദര്‍ശക വീസയില്‍ തൊഴിലന്വേഷണകരായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ കഴിയുന്നുണ്ട്.

താല്‍ക്കാലിക ജോലിയില്‍ കയറിയവരും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീസ പുതുക്കാന്‍ രാജ്യത്തിന് പുറത്ത് പോകേണ്ടിവന്നാല്‍ വിമാനക്കൂലിയുള്‍പ്പെടെ സാമ്പത്തിക ചെലവുണ്ടാകും.

സന്ദര്‍ശക വീസ പുതുക്കാന്‍ രാജ്യം വിടണമെന്ന നിയമം ദുബായില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അബുദാബി, ഷാര്‍ജ വീസക്കാര്‍ക്ക് ദുബായില്‍ നിന്നു വീസ പുതുക്കാം. ചെലവ് അല്‍പം വര്‍ധിക്കുമെന്ന് മാത്രം.

ദുബായിലും വീസ നിയമം നടപ്പാക്കിയാല്‍ കര മാര്‍ഗം ഒമാനില്‍ പോയി എക്‌സിറ്റ് വീസ പുതുക്കാം. ഇപ്പോള്‍ ഒമാനിലേക്ക് ബസ് സര്‍വീസുകള്ളതുകൊണ്ട് ഇതു സാധിക്കും. ഒരു ദിവസം കൊണ്ടുപുതിയ വീസ എടുത്തുവരാം. വിമാന യാത്രയെങ്കില്‍ ചെലവു കൂടും.

Other News in this category



4malayalees Recommends