ഷാര്‍ജ ഷോപ്പിംഗ് പ്രൊമോഷന്‍സ് മേള ആരംഭിച്ചു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സാണ് ഷാര്‍ജ ഷോപ്പിംഗ് പ്രൊമോഷന്‍സ് മേള സംഘടിപ്പിക്കുന്നത്. എമിറേറ്റിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് എല്ലാ വര്‍ഷവും നടത്തുന്ന ഈ ഷോപ്പിംഗ് മേള ഉപഭോക്താക്കള്‍ക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും മേളയില്‍ ലഭ്യമാണ്.
2023 ജനുവരി 29 വരെയാണ് ഷാര്‍ജ ഷോപ്പിംഗ് പ്രൊമോഷന്‍സ് നടക്കുക. എമിറേറ്റിലെ വ്യാപാരശാലകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് 75 ശതമാനം വരെ വിലക്കിഴിവ് നേടാവുന്നതാണ്.
ഷാര്‍ജയിലെ ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങളും, നിരവധി ഷോപ്പിംഗ് മാളുകളും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയെല്ലാം വലിയ വിലക്കുറവില്‍ വാങ്ങാം.