ആറു മാസത്തിലേറെ വിദേശത്തു കഴിഞ്ഞ ദുബായ് വീസക്കാര്‍ക്ക് പിഴയടച്ച് രാജ്യത്ത് തിരിച്ചെത്താം

ആറു മാസത്തിലേറെ വിദേശത്തു കഴിഞ്ഞ ദുബായ് വീസക്കാര്‍ക്ക് പിഴയടച്ച് രാജ്യത്ത് തിരിച്ചെത്താം
ആറു മാസത്തിലധികം വിദേശത്ത് തങ്ങുന്നവര്‍ പുനപ്രവേശനത്തിന് അപേക്ഷിക്കുന്നത് സ്‌പോണ്‍സര്‍ഷിപ് മാനദണ്ഡമാക്കിയാകണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു.

ജോലിക്കാര്‍ കമ്പനി അക്കൗണ്ട് വഴിയും ആശ്രിത വീസക്കാര്‍ സ്‌പോണ്‍സറുടെ വ്യക്തിഗത അക്കൗണ്ട് വഴിയും അപേക്ഷിക്കണം. വൈകിയതിന്റെ കാരണം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. സേവനം പ്രയോജനപ്പെടുത്തുന്ന വ്യക്തി സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലാണെങ്കില്‍ വ്യക്തിഗത അക്കൗണ്ടോ പൊതു അക്കൗണ്ടോ പ്രയോജനപ്പെടുത്താം. അപേക്ഷയ്‌ക്കൊപ്പം എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും വേണം.

Other News in this category4malayalees Recommends