ആറു മാസത്തിലേറെ വിദേശവാസം കഴിഞ്ഞ ദുബായ് വീസക്കാര്‍ക്ക് പ്രവേശനാനുമതിയില്ല

ആറു മാസത്തിലേറെ വിദേശവാസം കഴിഞ്ഞ ദുബായ് വീസക്കാര്‍ക്ക് പ്രവേശനാനുമതിയില്ല
ആറു മാസത്തില്‍ കൂടുതല്‍ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാര്‍ക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു. ഇതേസമയം ഗോള്‍ഡന്‍ വീസക്കാര്‍ക്ക് ഇളവുണ്ട്.

യുഎഇ വീസക്കാര്‍ക്ക് വിദേശത്തു താങ്ങാവുന്ന പരമാവധി കാലാവധി ആറു മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വീസക്കാര്‍ക്ക് തക്കതായ കാരണമുണ്ടെങ്കില്‍ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിയാം. ഇത്തരക്കാര്‍ ഐസിപിയില്‍ റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ എമിറേറ്റ്‌സ് ഐഡി പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പിനൊപ്പം വൈകിയതിന്റെ കാരണവും ബോധിപ്പിക്കണം. 180 ദിവസത്തില്‍ കൂടുതല്‍ തങ്ങുന്ന ഓരോ മാസത്തിനും നൂറു ദിര്‍ഹം വീതം പിഴ അടയ്ക്കണം. റസിഡന്‍സ് വീസയില്‍ കുറഞ്ഞത് മുപ്പതു ദിവസത്തെ കാലാവധി ഉണ്ടായിരിക്കണമെന്നാണ് മറ്റൊരു നിബന്ധന.

Other News in this category4malayalees Recommends