Saudi Arabia

ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ച് സൗദി; സാഹിര്‍ ക്യാമറകളില്‍രേഖപ്പെടുത്തുന്ന നിയമലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും
സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും സൗകര്യം വ്യാപിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സാങ്കേതിക ഗതാഗത സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. സാഹിര്‍ ക്യാമറകളില്‍ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം അടുത്തിടെയാണ് രാജ്യത്ത് നടപ്പില്‍ വരുത്തിയത്. ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ പ്രധാന പ്രവശ്യകളിലായിരുന്നു ആദ്യ ഘട്ടത്തില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നത്. തുടര്‍ന്ന് മദീന, അസീര്‍, ജിസാന്‍, അല്‍ ഖസീം, അല്‍ ബാഹ എന്നിവിടങ്ങളിലേക്ക് കൂടി സംവിധാനം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും സൗകര്യം വ്യാപിപ്പിച്ചിട്ടുണ്ടെന്ന്

More »

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എഴുപത് ലക്ഷം ബോട്ടില്‍ സംസം വെള്ളം വിതരണം ചെയ്യും; വെള്ളം തണുപ്പിക്കാനും, വിതരണം ചെയ്യാനും നൂറുക്കണക്കിന് ജീവനക്കാരെ നിയമിച്ചു
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എഴുപത് ലക്ഷം ബോട്ടില്‍ സംസം വെള്ളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ജിദ്ദ, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സംസം വിതരണം ചെയ്യാന്‍ സംവിധാനം ഉണ്ടാകും. പുണ്യജലമായ സംസം നല്‍കിക്കൊണ്ടാണ് വിദേശ ഹജ്ജ് തീര്‍ത്ഥാടകരെ സൗദി സ്വാഗതം ചെയ്യുന്നത്. വിമാനത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ താമസ സ്ഥലങ്ങളിലും സംസം ബോട്ടിലുകള്‍ വിതരണം ചെയ്യാന്‍ യുണൈറ്റഡ്

More »

സൗദിയില്‍ പോലീസ് വേഷത്തിലെത്തി വനിതയെ പീഡിപ്പിച്ച പ്രതികളുടെ വധശിക്ഷ നടപ്പാക്കി; മരണശിക്ഷ ലഭിച്ചത് 3 പാക്കിസ്ഥാനികള്‍ക്ക്
സൗദിയില്‍ പൊലീസ് വേഷത്തിലെത്തി താമസ സ്ഥലത്ത് വനിതയെ പീഡിപ്പിച്ച മുന്ന് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പിലാക്കി. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ശിക്ഷ നടപ്പാക്കിയത്. ജിദ്ദയില്‍ പൊലീസ് വേഷത്തില്‍ മദ്യപിച്ചെത്തിയ മൂന്ന് പാകിസ്താനി പൗരന്‍മാരാണ് വനിതയെ പീഡിപ്പിച്ചത്. താമസസ്ഥലത്ത് അതിക്രമിച്ച്

More »

ഫേസ്ആപ്പിനെതിരെ മുന്നറിയിപ്പുമായി സൗദി; മുന്നറിയിപ്പ് സോഫ്റ്റ് വെയര്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ പേരില്‍
മനുഷ്യമുഖങ്ങളെ നിമിഷങ്ങള്‍ക്കകം പ്രായമേറിയതാക്കി മാറ്റുന്ന ഫേസ് ആപ്പിനെതിരെ മുന്നറിയിപ്പുമായി നാഷണല്‍ സൈബര്‍സെക്യൂരിറ്റി അതോറിറ്റി (എന്‍സിഎ). സോഫ്റ്റ് വെയര്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ പേരിലാണ് മുന്നറിയിപ്പ്. ചിത്രങ്ങള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വ്യക്തിപരമായ ചിത്രങ്ങളില്‍ ആപ്പിന്

More »

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സൗദിയിലെ നാലു വിമാനതാവളങ്ങളിലേക്ക് താല്‍ക്കാലിക വിലക്ക്; വിലക്ക് ജിദ്ദ, മദീന, യാമ്പു, ത്വാഇഫ് വിമാനത്താവളങ്ങളില്‍
സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നാലു വിമാനതാവളങ്ങളിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജിദ്ദ, മദീന, യാമ്പു, ത്വാഇഫ് എന്നീ വിമാനതാവളങ്ങളിലേക്കാണ് സന്ദര്‍ശകവിസയിലെത്തുന്ന മുസ്‌ലിങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. നിയന്ത്രണം ദുല്‍ഹജ്ജ് 10 അഥവാ ആഗസ്റ്റ് 12 വരെ തുടരും. ഹജ്ജ് സീസണായതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് സിവില്‍ ഏവിയേഷന്‍

More »

സൗദിയില്‍ നിസ്‌കാര സമയങ്ങളില്‍ കടകള്‍ തുറന്നിടുവാനുള്ള അനുവാദമില്ല; നിലപാട് വ്യക്തമാക്കി അധികൃതര്‍
കഴിഞ്ഞ ദിവസമാണ് സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. അനുമതി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നമസ്‌കാര സമയങ്ങളിലും ഇളവ് ബാധകമാണെന്ന നിലയില്‍ പ്രചാരണം സജീവമായി. ഇതോടെയാണ് നിലപാട് വ്യക്തമാക്കി സൗദി അധികൃതര്‍ രംഗത്തെത്തിയത്. നമസ്‌കാര സമയങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന പ്രചാരണം തെറ്റാണെന്ന്

More »

ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം; മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി സൗദി
ഉംറക്കായെത്തുന്ന ഏത് തീര്‍ഥാടകനും ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം. മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് സൗദി നീക്കി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങള്‍ക്ക് പുറമേ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇതോടെ തീര്‍ത്ഥാടകര്‍ക്ക് ലഭിക്കും. 1983 ഒക്ടോബര്‍ ഏഴിനാണ് ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യ നഗരങ്ങള്‍ക്കും വിമാനത്താവളവും

More »

നിക്കിയില്ലെങ്കില്‍ വേണ്ട! ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പോപ്പ് ഐക്കണ്‍ ജാനറ്റ് ജാക്‌സണ്‍ പങ്കെടുക്കും; വേദി ചടുലമാക്കാന്‍ അമേരിക്കന്‍ റാപ്പര്‍ 50 സെന്റും എത്തും
പോപ്പ് ഐക്കണ്‍ ജാനറ്റ് ജാക്‌സണും അമേരിക്കന്‍ റാപ്പര്‍ 50 സെന്റും സൗദി അറേബ്യയില്‍ നടക്കുന്ന ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പങ്കെടുക്കും. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ റാപ്പ് സംഗീത താരം നിക്കി മിനാജ് ജിദ്ദയിലെ സംഗീത പരിപാടിയിനിന്നും പിന്മാറിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി സംഘാടകള്‍ എത്തിയത്.ഇരുവരും ഫെസ്റ്റില്‍

More »

സൗദിയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം; പ്രയോഗിച്ചത് സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍
സൗദി അറേബ്യയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ യമനിലെ ഹൂതി വിമതര്‍ വീണ്ടും ആക്രമണം നടത്തി. സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വിമാനത്താവളങ്ങള്‍ക്കു നേരെ പ്രയോഗിച്ചത്.  എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുന്‍പ് ഈ ഡ്രോണുകള്‍ സൗദി നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അബ്ഹ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ സാധാരണക്കാരായ പൗരന്‍മാരെയും

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി