ഫേസ്ആപ്പിനെതിരെ മുന്നറിയിപ്പുമായി സൗദി; മുന്നറിയിപ്പ് സോഫ്റ്റ് വെയര്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ പേരില്‍

ഫേസ്ആപ്പിനെതിരെ മുന്നറിയിപ്പുമായി സൗദി; മുന്നറിയിപ്പ് സോഫ്റ്റ് വെയര്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ പേരില്‍

മനുഷ്യമുഖങ്ങളെ നിമിഷങ്ങള്‍ക്കകം പ്രായമേറിയതാക്കി മാറ്റുന്ന ഫേസ് ആപ്പിനെതിരെ മുന്നറിയിപ്പുമായി നാഷണല്‍ സൈബര്‍സെക്യൂരിറ്റി അതോറിറ്റി (എന്‍സിഎ). സോഫ്റ്റ് വെയര്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ പേരിലാണ് മുന്നറിയിപ്പ്. ചിത്രങ്ങള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വ്യക്തിപരമായ ചിത്രങ്ങളില്‍ ആപ്പിന് ആക്‌സസ് നല്‍കരുതെന്ന് എന്‍സിഎ ഊന്നിപ്പറയുന്നുണ്ട്. ഇന്നത്തെ കാലത്ത് ചില സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ വിവിധ തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ട്. തമാശയ്ക്കാനും വിനോദത്തിനുമായാണ് ഇവര്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുന്നത്. തങ്ങളുടെ സ്വകാര്യതയ്ക്കും മറ്റും ഇത് വെല്ലുവിളിയാണെന്ന് അവര്‍ മറക്കുന്നു - കിംഗ് സൗദ് സര്‍വകലാശാലയിലെ സൈബര്‍ സെക്യൂരിറ്റി പ്രൊഫസര്‍ മൊഹമ്മദ് ഖുറാം ഖാന്‍ പറഞ്ഞു. ഇത്തരത്തില്‍ ലോകത്താകമാനം ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനാണ് ഫേസ്ആപ്പെന്നും ഇതിന്റെ സേവന മാനദണ്ഡങ്ങള്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ് ആപ്പിന്റെ സ്വകാര്യത നയങ്ങള്‍ വ്യക്തമല്ല. ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ ഡാറ്റ എങ്ങെ സംരക്ഷിക്കുന്നുവെന്നതു വ്യക്തമല്ല. ഗൂഗിള്‍ പ്ലേ ഉപയോഗിച്ച് 100 ദശലക്ഷം ആളുകള്‍ ഇതുവരെ ഫേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

Other News in this category



4malayalees Recommends