സൗദിയില്‍ മഴ തുടരും

സൗദിയില്‍ മഴ തുടരും
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ മാസം അവസാനം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് മഴ തുടരുക. പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മനീഫയില്‍ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ദമാമിലെ കിങ് ഫഹദ് ടണല്‍ അടച്ചിടും. കാലാവസ്ഥ സാധാരണ നിലയിലെത്തും വരെ ഭൂഗര്‍ഭ പാത തുറക്കില്ലെന്ന് കിഴക്കന്‍ മേഖലാ നഗരസഭ അറിയിച്ചു.

Other News in this category4malayalees Recommends