ഒട്ടകത്തിന് തീറ്റയായി നല്‍കിയത് നോട്ടുകള്‍ ; സൗദി പൗരന്‍ അറസ്റ്റില്‍
പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് നോട്ട് തീറ്റയായി നല്‍കുകയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കരുതിക്കൂട്ടി കറന്‍സി നോട്ട് നശിപ്പിച്ചതിനാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന് പൊതു സുരക്ഷാ വകുപ്പ് പറഞ്ഞു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.